കടലിലെ മത്സ്യങ്ങള്‍ മനുഷ്യമാംസം ഭക്ഷിക്കുന്നുവെന്ന് വ്യാജപ്രചരണം; ഓഖിക്ക് പിന്നാലെ മത്സ്യവിപണിയില്‍ ഇടിവ്

ഹാര്‍ബറുകള്‍ കാലിയായതോടെ മത്സ്യതൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.
കടലിലെ മത്സ്യങ്ങള്‍ മനുഷ്യമാംസം ഭക്ഷിക്കുന്നുവെന്ന് വ്യാജപ്രചരണം; ഓഖിക്ക് പിന്നാലെ മത്സ്യവിപണിയില്‍ ഇടിവ്

കൊല്ലം: ഓഖിക്ക് പിന്നാലെ കൊല്ലത്തെ മത്സ്യവിപണിയില്‍ വന്‍ ഇടിവ്. കടലില്‍ കിടക്കുന്ന മൃതശരീരങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചെന്ന വ്യാജപ്രചാരണമാണ് വിപണി ഇടിയാന്‍ കാരണം. ഹാര്‍ബറുകള്‍ കാലിയായതോടെ മത്സ്യതൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.

നവമാധ്യമങ്ങള്‍ വഴിയാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരുടെ മൃതശരീരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതായും അതിനാല്‍ മത്സ്യം രണ്ട് മാസത്തേക്ക് വാങ്ങരുതെന്നുമാണ് പ്രചരണം. സംസ്ഥാനത്തെ ഇറച്ചി വില്‍പ്പനക്കാര്‍ക്കിടയിലെ ലോബിയാണ് ഇതിന് പിന്നിലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.

മൃതശരീരം മത്സ്യം ഭക്ഷിക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും തൊഴിലാളികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുനാമി ഉണ്ടായപ്പോഴും ഇത്തരം കഥകള്‍ സംസ്ഥാനത്ത് പ്രചരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com