കടുത്ത ആരോഗ്യ അവശതകളില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍; രണ്ട് വര്‍ഷമായിട്ടും ജയില്‍ മോചനത്തിന് വഴി തെളിഞ്ഞില്ല

ഗല്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസായിരുന്നു അദ്ദേഹത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്
കടുത്ത ആരോഗ്യ അവശതകളില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍; രണ്ട് വര്‍ഷമായിട്ടും ജയില്‍ മോചനത്തിന് വഴി തെളിഞ്ഞില്ല

രണ്ട് വര്‍ഷമായി ദുബൈ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളില്‍ വലയുന്നു. 2015 ഓഗസ്റ്റ് 23 മുതല്‍ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന് പ്രമേഹം കൂടിയതും, രക്ത സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതായാണ് വിവരം. 

വീല്‍ച്ചെയറിലാണ് ജയിലില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. വെള്ളിയാഴ്ചകളില്‍ സന്ദര്‍ശനാനുമതി ലഭിച്ചെത്തുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നല്‍കും. 

ഗല്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസായിരുന്നു അദ്ദേഹത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതിന് ഗ്യാരണ്ടിയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക തുടക്കം. 990 കോടി രൂപയോളം വരുന്ന ചെക്ക് മടങ്ങിയ കേസിലാണ് ദുബൈ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  

അറ്റ്‌ലസ് രാമചന്ദ്രന് മേല്‍ ചുമത്തിയിരിക്കുന്ന കേസുകളില്‍ വിധി വരുമ്പോള്‍ നാല്‍പ്പത് വര്‍ഷം വരെ തടവു ശിക്ഷ ശഭിച്ചേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com