കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കായി ജലസേചനവകുപ്പ് രഹസ്യനീക്കം നടത്തുന്നതായി ആരോപണം

കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഈ മാസം പത്തൊന്‍പതിന് കോടതി വീണ്ടും ഹിയറിങ്ങിനായി വിളിച്ചിരിക്കുമ്പോഴാണ് പ്രദേശത്ത് സംശയാസ്പദമായി പൈപ്പുകള്‍ ഇറക്കിയിരിക്കുന്നത്.
കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കായി ജലസേചനവകുപ്പ് രഹസ്യനീക്കം നടത്തുന്നതായി ആരോപണം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ കഴിഞ്ഞ ദിവസം ഇറക്കിയ പൈപ്പുകള്‍ പദ്ധതിക്കായി ഇറകിയതാണെന്നാണ് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധസമിതി ആരോപിക്കുന്നത്. പദ്ധതി നടക്കാതിരിക്കാനായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നിലനില്‍ക്കുമ്പോഴാണിത്. 

കഞ്ചിക്കോട് പാണംപുള്ളി മേഖലയില്‍ രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് റോഡിന്റെ ഇരുവശങ്ങളിലുമായി പൈപ്പുകള്‍ ഇറക്കിയിരിക്കുന്നത്. അര്‍ധരാത്രിയ്ക് ശേഷമാകം പൈപ്പുകള്‍ ഇറകിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.രണ്ടാഴ്ച മുന്‍പ് പൈപ്പിന്റെ ഗുണമേന്മാ പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ സംഘം കൊല്‍ക്കത്തയിലെ പൈപ്പ് കമ്പനി സന്ദര്‍ശിച്ചിരുന്നതായും ഇതിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ പൈപ്പുകള്‍ പ്രദേശത്ത് ഇറക്കിയതെന്നും സമരസമിതി ആരോപിക്കുന്നുണ്ട്.

കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഈ മാസം പത്തൊന്‍പതിന് കോടതി വീണ്ടും ഹിയറിങ്ങിനായി വിളിച്ചിരിക്കുമ്പോഴാണ് പ്രദേശത്ത് സംശയാസ്പദമായി പൈപ്പുകള്‍ ഇറക്കിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ അവഗണിച്ച് കിന്‍ഫ്ര പദ്ധതിയുമായി ജലസേചനവകുപ്പ് മുന്നോട്ടു പോയാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com