താരത്തിന്റെ മൂട് താങ്ങല്‍ കൊണ്ട് ലോകം നന്നായിട്ടില്ല; ബലാത്സംഗവീരന്മാരുടെ ഭാര്യമാര്‍ അവരെ ന്യായീകരിക്കാറില്ലേ; പാര്‍വതിക്ക് പിന്തുണയുമായി ജെ ദേവിക

അതില്ലാതെ വല്ല മൂന്നാകിട സിനിമയെയും അതിലെ സ്ത്രീവിരുദ്ധ കോപ്രായങ്ങളെയും വാഴ്ത്തി താരത്തെ പ്രീണിപ്പിക്കുന്നവര്‍ക്ക് തീരെയില്ലാത്ത ആ ധനം കൈവശമുള്ള പാര്‍വതി കൊച്ചമ്മയാണെന്ന് അവര്‍ക്ക് തോന്നും
താരത്തിന്റെ മൂട് താങ്ങല്‍ കൊണ്ട് ലോകം നന്നായിട്ടില്ല; ബലാത്സംഗവീരന്മാരുടെ ഭാര്യമാര്‍ അവരെ ന്യായീകരിക്കാറില്ലേ; പാര്‍വതിക്ക് പിന്തുണയുമായി ജെ ദേവിക

തിരുവനന്തപുരം: നടി പാര്‍വതിക്ക് പിന്തുണയുമായി എഴുത്തുകാരി ജെ ദേവിക. പാര്‍വ്വതിയെ അപമാനിച്ചുകൊണ്ടു ഒരു വനിതാ ഫാന്‍ എഴുതിയ കുറിപ്പ് വലിയ തോതില്‍ ഷെയര്‍ ചെയ്തതില്‍ അത്ഭുതപ്പെടാനോ വിഷമിക്കാനോ എന്തിരിക്കുന്നെന്നും കേരളത്തില്‍ പുരുഷന്മാരുടെ ദയാദാക്ഷീണ്യം കൊണ്ടു മാത്രം കഴിയുന്ന പെണ്ണുങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടായ പ്രതിഭാസമല്ലെന്നും ജെ ദേവിക പറയുന്നു.  ബലാത്സംഗവീരന്മാരുടെ ഭാര്യമാര്‍ അവരെ ന്യായീകരിക്കാന്‍ ശ്രമിക്കാറില്ലേ? മേലധികാരികളെ പ്രീണിപ്പിക്കാന്‍ കൂടെയുള്ള സ്ത്രീകള്‍ എത്രയോ ഉണ്ടെന്നും ദേവിക പറയുന്നു.

അതുകൊണ്ട് ആ സിനിമയില്‍ നായകന്‍ സ്ത്രീവിരുദ്ധനല്ല എന്നു തെളിയിക്കാന്‍ പെടാപ്പാട് പെടുന്ന സ്ത്രീ സഹതാപമാണ് അര്‍ഹിക്കുന്നത്. തെണ്ടിത്തിന്നുന്നത് കുറ്റകൃത്യമല്ല. ഒരിക്കലും . ഗതികേടുകൊണ്ടു ചെയ്തു പോകുന്ന പ്രവൃത്തി ആണ് അത്. താരത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പലരും പലതും ചെയ്യും. ആ ശ്രദ്ധ യില്‍ ചെറിയ പങ്കെങ്കിലും കിട്ടാന്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുന്ന പതിനാറായിരത്തിയെട്ടെണ്ണം വേറെ കാണും. അവരൊന്നും സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. അതിനുള്ള ശേഷി അവര്‍ക്കില്ലെന്നും ജെ ദേവിക പറയുന്നു

ജേ ദേവികയുടെ പോസ്റ്റ്

'പാര്‍വ്വതിക്ക് ആത്മാഭിമാനത്തിന്റെ ധനം സ്വന്തമായുണ്ട് .'.... ഡോ ജെ ദേവിക എഴുതുന്നു ...Devika Jayakumari

പാര്‍വ്വതിയെ അപമാനിച്ചുകൊണ്ടു ഒരു വനിതാ ഫാന്‍ എഴുതിയ കുറിപ്പ് വലിയ തോതില്‍ ഷെയര്‍ ചെയ്തതില്‍ അത്ഭുതപ്പെടാനോ വിഷമിക്കാനോ എന്തിരിക്കുന്നു? കേരളത്തില്‍ പുരുഷന്മാരുടെ ദയാദാക്ഷീണ്യം കൊണ്ടു മാത്രം കഴിയുന്ന പെണ്ണുങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടായ പ്രതിഭാസമല്ല. ബലാത്സംഗവീരന്മാരുടെ ഭാര്യമാര്‍ അവരെ ന്യായീകരിക്കാന്‍ ശ്രമിക്കാറില്ലേ? മേലധികാരികളെ പ്രീണിപ്പിക്കാന്‍ കൂടെയുള്ള സ്ത്രീകള്‍ എത്രയോ ഉണ്ട്!!
ആത്മാഭിമാനം സ്ത്രീകള്‍ക്കുണ്ടായാല്‍ പല നഷ്ടങ്ങളും സഹിക്കേണ്ടി വരുമല്ലോ. അതുപേക്ഷിക്കാന്‍ തയ്യാറായ എത്രയോ സ്ത്രീകള്‍ ഈനാട്ടിലുണ്ട്. അതവരുടെ ഗതികേട്.

അതുകൊണ്ട് ആ സിനിമയില്‍ നായകന്‍ സ്ത്രീവിരുദ്ധനല്ല എന്നു തെളിയിക്കാന്‍ പെടാപ്പാട് പെടുന്ന സ്ത്രീ സഹതാപമാണ് അര്‍ഹിക്കുന്നത്. തെണ്ടിത്തിന്നുന്നത് കുറ്റകൃത്യമല്ല. ഒരിക്കലും . ഗതികേടുകൊണ്ടു ചെയ്തു പോകുന്ന പ്രവൃത്തി ആണ് അത്. താരത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പലരും പലതും ചെയ്യും. ആ ശ്രദ്ധ യില്‍ ചെറിയ പങ്കെങ്കിലും കിട്ടാന്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുന്ന പതിനാറായിരത്തിയെട്ടെണ്ണം വേറെ കാണും. അവരൊന്നും സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. അതിനുള്ള ശേഷി അവര്‍ക്കില്ല. കാരണം താരത്തിന്റെ മൂടുതാങ്ങല്‍ കൊണ്ട് ലോകം നന്നായതായി ഇന്നുവരെയും അറിവില്ല. അങ്ങനെ നോക്കുമ്പോള്‍ പാര്‍വതി കൊച്ചമ്മ തന്നെ. അവര്‍ക്ക് ആത്മാഭിമാനത്തിന്റെ ധനം സ്വന്തമായി ഉണ്ട്. അതില്ലാതെ വല്ല മൂന്നാകിട സിനിമയെയും അതിലെ സ്ത്രീവിരുദ്ധ കോപ്രായങ്ങളെയും വാഴ്ത്തി താരത്തെ പ്രീണിപ്പിക്കുന്നവര്‍ക്ക് തീരെയില്ലാത്ത ആ ധനം കൈവശമുള്ള പാര്‍വതി കൊച്ചമ്മയാണെന്ന് അവര്‍ക്ക് തോന്നും, സ്വാഭാവികമായും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com