'തിന്ന മീനിനോട് നന്ദി കാണിക്കേണ്ടത് ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണു സാര്‍?'

ഓഖി ദുരന്തം നിരവധി ജീവന്‍ അപഹരിച്ചു എന്നാല്‍ അതിലും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കാനെത്തിയ രാഷ്ട്രീയക്കാരുടെ അഭിനയങ്ങള്‍
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌

കൊച്ചി: ഓഖി ദുരന്തം നിരവധി ജീവന്‍ അപഹരിച്ചു എന്നാല്‍ അതിലും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കാനെത്തിയ രാഷ്ട്രീയക്കാരുടെ അഭിനയമെന്ന് ജോയ് മാത്യു. കെട്ടിപ്പിടിച്ചും മാറോട് ചേര്‍ത്തും കണ്ണീരൊപ്പിയും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.എന്നാല്‍ അവരാരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ചില്ലിക്കാശ് പോലും സംഭാവന നല്‍കിയിട്ടില്ല. നല്‍കുമെന്ന് പറഞ്ഞിട്ടുമില്ല. ഇവരൊക്കെ വന്നു പോകുന്ന തുക ഈ ഫണ്ടിലേക്ക് നല്‍കിയാല്‍ത്തന്നെ അതൊരു ആശ്വാസമായേനെയെന്നും ജോയ് മാത്യം പറയുന്നു.

മുഖ്യമന്ത്രിയടക്കം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നമ്മുടെ ജനപതിനിധികള്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മല്‍സ്യത്തൊഴിലാളി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ മനസ്സുകാണിക്കുകയാണൂ വേണ്ടത്. തിന്ന മീനിനോട് നന്ദി കാണിക്കേണ്ടത് ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണു സാര്‍ എന്ന് ജോയ് മാത്യു ഫെയ്‌സ്്ബുക്കില്‍ കുറിച്ചു

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഓഖി ദുരന്തം നിരവധി ജീവന്‍ അപഹരിച്ചു എന്നാല്‍ അതിലും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കാനെത്തിയ രാഷ്ട്രീയക്കാരുടെ അഭിനയങ്ങള്‍.കെട്ടിപ്പിടിച്ചും മാറോട് ചേര്‍ത്തും കണ്ണീരൊപ്പിയും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.
എന്നാല്‍ അവരാരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ചില്ലിക്കാശ് പോലും സംഭാവന നല്‍കിയിട്ടില്ല ;നല്‍കുമെന്ന് പറഞ്ഞിട്ടുമില്ല. ഇവരൊക്കെ വന്നു പോകുന്ന തുക ഈ ഫണ്ടിലേക്ക് നല്‍കിയാല്‍ത്തന്നെ അതൊരു ആശ്വാസമായേനെ.
ഇനി പ്രധാനമന്ത്രിയും വരുന്നുണ്ട്;കണ്ണീരൊപ്പാന്‍!
ഇപ്പോഴിതാ ഗവര്‍മ്മെന്റ് ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. നല്ലകാര്യം തന്നെ പക്ഷെ അവര്‍ക്ക് മാത്രുകയായി മുഖ്യമന്ത്രിയടക്കം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നമ്മുടെ ജനപതിനിധികള്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മല്‍സ്യത്തൊഴിലാളി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ മനസ്സുകാണിക്കുകയാണൂ വേണ്ടത്
'തിന്ന മീനിനോട് നന്ദി കാണിക്കേണ്ടത് ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണു സാര്‍?'

കമന്റ് ബോക്‌സില്‍
വരാനുള്ള ചോദ്യം : നിങ്ങള്‍ എന്ത് സംഭാവന ചെയ്തു?
ഉത്തരം: എന്റെ സംഭാവന നേരിട്ട് മുഖ്യമന്തിയുടെ ഫണ്ടിലേക്ക് നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com