പാര്‍ക്കില്‍ കച്ചവടം കുറയുന്നു ; പി വി അന്‍വറിന്റെ പാര്‍ക്കിനു മുന്നിലെ കട തല്ലിപ്പൊളിച്ചതായി പരാതി

പാര്‍ക്കിനുള്ളിലെ റസ്റ്റോറന്റിലും മറ്റ് കടകളിലും വ്യാപാരം കുറയുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കട അടച്ചുപൂട്ടാന്‍ ആവശ്യമുന്നയിച്ചത് 
പാര്‍ക്കില്‍ കച്ചവടം കുറയുന്നു ; പി വി അന്‍വറിന്റെ പാര്‍ക്കിനു മുന്നിലെ കട തല്ലിപ്പൊളിച്ചതായി പരാതി

കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനു മുന്നിലെ കട തല്ലിപ്പൊളിച്ചതായി പരാതി. പാര്‍ക്കിനുള്ളിലെ കച്ചവടം കുറയുന്നതിന്റെ പേരിലാണ് കട തകര്‍ത്തതെന്നാണ് ആരോപണം. ഇന്നലെ രാത്രിയോടെയാണ് കട തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതി നല്‍കി. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

പാര്‍ക്കിന് മുന്നില്‍ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയിരുന്ന കടയാണ് തല്ലിപ്പൊളിച്ചത്. പാര്‍ക്കിന് മുന്നിലെ കട പൊളിച്ച് നീക്കണമെന്ന് പാര്‍ക്ക് ജീവനക്കാര്‍ കുറേ നാളായി ആവശ്യപ്പെട്ടുവന്നിരുന്നതായി കടയുടമകള്‍ അറിയിച്ചു. എന്നാല്‍ കടയുടമകള്‍ ഇതിന് തയ്യാറായിരുന്നില്ല. പാര്‍ക്കിനുള്ളിലെ റസ്റ്റോറന്റിലും മറ്റ് കടകളിലും വ്യാപാരം കുറയുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കട അടച്ചുപൂട്ടാന്‍ പാര്‍ക്ക് ജീവനക്കാര്‍ ആവശ്യമുന്നയിച്ചത്. 

പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക്, നിയമം ലംഘിച്ചാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ 207 ഏക്കറോളം ഭൂമി റവന്യുവകുപ്പിന്റെ രേഖകളില്‍ കാണാനില്ലെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com