മോദി തീരപ്രദേശങ്ങളിലേക്കില്ല; ദുരിത ബാധിതര്‍ രാജ്ഭവനിലെത്തി കാണണം

ഓഖി ദുരിത ബാധിതരെ കാണാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല
മോദി തീരപ്രദേശങ്ങളിലേക്കില്ല; ദുരിത ബാധിതര്‍ രാജ്ഭവനിലെത്തി കാണണം

ന്യൂഡല്‍ഹി: ഓഖി ദുരിത ബാധിതരെ കാണാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന മോദി ഒരുമണിക്കൂര്‍ മാത്രമാണ് തിരുവനന്തരപുരത്ത് തങ്ങുക. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇവിടെവെച്ചു തന്നെ മത്സ്യതൊഴിലാളി കുടുംബങ്ങളെ കാണാനാണ് മോദി തീരുമാനിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്തിനു പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ദുരിത ബാധിത മേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്നും ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുകയുപം ദുരിത ബാധിതര്‍ക്കൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com