സിപിഎം ഏരിയാ സമ്മേളന പ്രചരണ ബോര്‍ഡില്‍ കിം ജോങ് ഉന്നിന്റെ ചിത്രം ; പരിഹാസവുമായി വി ടി ബല്‍റാം

കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു
സിപിഎം ഏരിയാ സമ്മേളന പ്രചരണ ബോര്‍ഡില്‍ കിം ജോങ് ഉന്നിന്റെ ചിത്രം ; പരിഹാസവുമായി വി ടി ബല്‍റാം

കോട്ടയം : സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രചാരണ ബോര്‍ഡില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം. ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായതിന് പിന്നാലെ, പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍എയുമായ വി ടി ബല്‍റാം രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജില്‍ സിപിഎം സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡ് ഷെയര്‍ ചെയ്താണ് ബല്‍റാം, പരിഹാസകുറിപ്പ് ഇട്ടത്. 

'മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ!. കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു' എന്ന തലക്കെട്ടോടെയാണ് ബല്‍റാം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 16,17 തീയതികളിലായി നെടുങ്കണ്ടത്ത് നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ പ്രചരണത്തിനായി പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതിനു പിന്നാലെ,  'നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകും' എന്ന് കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വനിതാകമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com