സിപിഐയുടെ പ്രവര്‍ത്തി ഒരുതരത്തിലും ന്യായീകരിക്കാനാവില്ല; സിപിഐക്കെതിരെ പിണറായിയും കോടിയേരിയും

സിപിഐയുടെ പ്രവര്‍ത്തി ഒരുതരത്തിലും ന്യായീകരിക്കാനാവില്ല; സിപിഐക്കെതിരെ പിണറായിയും കോടിയേരിയും

ക്യാബിനറ്റ് ബഹിഷ്‌കരണ സംഭവത്തില്‍ എല്‍ഡിഎഫ് യോഗത്തില്‍ സിപിഐയ്ക്ക് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ക്യാബിനറ്റ് ബഹിഷ്‌കരണ സംഭവത്തില്‍ എല്‍ഡിഎഫ് യോഗത്തില്‍ സിപിഐയ്ക്ക് രൂക്ഷ വിമര്‍ശനം. തോാമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ മന്ത്രിസഭ ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് സിപിഎമ്മും മറ്റ് ഘടക കക്ഷികളും സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സിപിഐ മുന്നണി മര്യദ പാലിച്ചില്ലെന്നും സിപിഐയുട പ്രവര്‍ത്തി ഒരുതരത്തിലും ന്യായീകരിക്കാനാവില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനം ഉന്നയിച്ചു. 

എന്നാല്‍ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ സിപിഐ ന്യായീകരിച്ചു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും സിപിഐ യോഗത്തില്‍ അറിയിച്ചു. കോടതിയുടെ രൂക്ഷ പരാമര്‍ശം വന്നതിന് ശേഷവും മന്ത്രിസഭയില്‍ ചാണ്ടി തുടരുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാണ് ചാണ്ടി പങ്കെടുക്കുന്ന യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ വീണ്ടും ആവര്‍ത്തിച്ചു. 

എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി അന്നുതന്നെയുണ്ടാകുമെന്ന് സിപിഐയെ അറിയിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വന്നതിന് പിറ്റേദിവസം നടന്ന മന്ത്രിസഭ യോഗം സിപിഐയുടെ നാല് മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. ചാണ്ടി മന്ത്രിസഭയ്‌ക്കെതിരെ കേസ് കൊടുത്തയാളാണെന്നും ചാണ്ടി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല എന്നുമായിരുന്നു സിപിഐയുടെ നിലപാട്. തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെ സിപിഐ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും മുഖ്യമന്ത്രി പിണറായിയും രംഗത്തെത്തി. ഇതിന് പിന്നാലെ സിപിഎം-സിപിഐ പോര് കടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com