ഹിമാചലിലെ സിപിഐഎമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നത്; പിണറായി
By സമകാലികമലയാളം ഡെസ്‌ക് | Published: 18th December 2017 09:27 PM |
Last Updated: 18th December 2017 09:27 PM | A+A A- |

തിരുവനന്തപുരം: ഹിമാചല്‍പ്രദേശില്‍ നിന്ന് നിയമസഭയിലെത്തിയ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
തിയോഗ് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ടാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം രാഗേഷ് സിംഗ വിജയം നേടിയത്. ഹിമാചലില്‍ കാല്‍നൂറ്റാണ്ടിന് ശേഷമുള്ള സിപിഎമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഹിമാചലില്‍ തിയോഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഗയെ അഭിനന്ദിക്കുന്നു. കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സി.പി.ഐ.എമ്മിന്‍റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണ്.