ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കാനം

ഇടതുപക്ഷ പ്രവര്‍ത്തകയായ  തനിക്ക്  യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന പാര്‍ട്ടി ആയതിനാലാണ് സിപിഐ യില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സിപിഎമ്മുമായി  അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും  ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കാനം

തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്.സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ എത്തിയ ഭാഗ്യലക്ഷ്മി പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഭാഗ്യലക്ഷ്മിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കാനം  പറഞ്ഞു. 

ഇടതുപക്ഷ പ്രവര്‍ത്തകയായ  തനിക്ക് ഏറ്റവും യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന പാര്‍ട്ടി ആയതിനാലാണ് സിപിഐ യില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സിപിഎമ്മുമായി  അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും  ഭാഗ്യലക്ഷ്മി പറഞ്ഞു.  ഇടതുപക്ഷ രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അംഗത്വം ഭാഗ്യലക്ഷ്മി സ്വീകരിച്ചിരുന്നില്ല. വടക്കാഞ്ചേരി  സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭാഗ്യലക്ഷ്മിക്കെതിരെ പ്രതികരിച്ചതല്ലാതെ സംസ്ഥാന നേതാക്കള്‍ ആരും ഭാഗ്യലക്ഷ്മിയുടെ  നിലപാടുകളെ എതിര്‍ത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.  

കോണ്‍ഗ്രസ്സും ബി.ജെ.പിയും ഭാഗ്യലക്ഷ്മിയെ തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിക്കുവാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് തന്റെ ഇടതുപക്ഷനിലപാട് വ്യക്തമാക്കി ഭാഗ്യലക്ഷ്മി സിപിഐയില്‍ ചേര്‍ന്നത്.  സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വേദികളില്‍ ക്ഷണം ഉണ്ടായാല്‍ പങ്കെടുക്കുമെന്നും സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com