ലത്തീന്‍ സമുദായം സ്വന്തം പണം ഉപയോഗിക്കുന്നത് ബിഷപ്പുമാരുടെ ആഡംബരത്തിനെന്ന് വെള്ളാപ്പള്ളി

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാള്‍ക്ക ജോലിയുമാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. അത് പോരാ എന്നുപറഞ്ഞ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലത്തീന്‍ സമുദായം
ലത്തീന്‍ സമുദായം സ്വന്തം പണം ഉപയോഗിക്കുന്നത് ബിഷപ്പുമാരുടെ ആഡംബരത്തിനെന്ന് വെള്ളാപ്പള്ളി

പത്തനംതിട്ട: സര്‍ക്കാരില്‍ നിന്ന് കിട്ടാവുന്നതെല്ലാം വാങ്ങിയെടുക്കുന്ന നാമമാത്രമായ ലത്തീന്‍ സമുദായം സ്വന്തം പണം ബിഷപ്പുമാരുടെ ആഡംബരത്തിനാണ് ഉപയോഗിക്കുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാള്‍ക്ക ജോലിയുമാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. അത് പോരാ എന്നുപറഞ്ഞ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ ലത്തീന്‍ സമുദായം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും നല്‍കുന്ന നികുതി പണത്തില്‍ നിന്നാണ് ഇത് നല്‍കുന്നത്. അതേസമയം പുറ്റിങ്ങല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്ക് നല്‍കിയത് തുച്ഛമായ തുകയാണ്. 107 പേരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. ഇനിയൊരു വിമോചന സമരമുണ്ടാക്കരുതെ എന്ന് പറഞ്ഞ് ബിഷപ്പുമാരുടെ അരമനകളില്‍ നിരങ്ങുകയാണ് ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് ഒരോ മതസംഘടനകള്‍ നിര്‍ദേശിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയതും ജാതികളെ സംഘടിപ്പിച്ചാണ്. ഇവിടെ കടല്‍ ദുരന്തം നടന്നപ്പോള്‍ ആളുകളെ സഹായിക്കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു കോണ്‍ഗ്രസെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ദേവസ്വം ബോര്‍ഡില്‍ ആകെയുള്ള 6120 ജീവനക്കാരില്‍ 5870 പേര്‍ മുന്നോക്ക സമുദായക്കാരാണ്. ഈഴവര്‍ 207 പേര്‍ മാത്രമാണ്. 96 ശതമാനത്തോളം വരുന്ന മുന്നോക്ക സമുദായക്കാര്‍ക്കാണ് പിണറായി സര്‍ക്കാര്‍ പത്തുശതമാനം കൂടി സംവരണം ഏര്‍പ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍
ഒരാള്‍ ഒരു രൂപ ഇടുമ്പോള്‍ അതില്‍ 96 പൈസയും കൊണ്ടുപോകുന്നത് മുന്നോക്ക സമുദായക്കാരാണ്.  ദൈവത്തെ കാണാന്‍ ചൊല്ലുമ്പോള്‍ ആരും വെറും കൈയോടെ പോകരുത്. രാഷ്ട്രീയ സംഘടനകളെ പോലെയാണ് എസ്എന്‍ഡിപിയും. നിവര്‍ത്തനപ്രക്ഷോഭവും ഈഴവ മെമ്മോറിയലും ഒക്കെ നടത്തിയത് രാഷ്ടീയ സംഘടനകളല്ല. മഞ്ഞയില്ലാതെ ചുവപ്പില്ല എന്ന കാര്യം ഇടതുപക്ഷം ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com