'ശരീരങ്ങളെ എന്നുമുതലാണ് നമ്മള്‍ ഇത്രയേറെ ഭയക്കാന്‍ തുടങ്ങിയത്;  സൗഹൃദവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസം പുതുതലമുറക്ക്  അറിയാം'

സമ്മാനം വാങ്ങിയ കുട്ടിയെ കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി അഭിനന്ദാര്‍ഹമായി ഒന്നാലിംഗനം ചെയ്തതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയവരോടും അതിനെ അനുകൂലിച്ച വരോടും ഒറ്റ ചോദ്യം
'ശരീരങ്ങളെ എന്നുമുതലാണ് നമ്മള്‍ ഇത്രയേറെ ഭയക്കാന്‍ തുടങ്ങിയത്;  സൗഹൃദവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസം പുതുതലമുറക്ക്  അറിയാം'

കൊച്ചി: പരസ്യമായി ആലിംഗനം ചെയ്തുവെന്ന കുറ്റത്തിന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സ്‌കൂള്‍ അധികൃതരുടെ നടപടി ഹൈക്കോടതി ശരിവച്ച നടപടിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തനൂജ ഭട്ടതിരി. ഒരു നാടകമോ മറ്റെന്തങ്കിലും പരിപാടിയോ നിരവധിദിവസത്തെ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ മറ്റെല്ലാം മറന്ന് പരസ്പരം ആലിംഗനം ചെയ്തില്ലെങ്കില്‍ അതിലെന്തോ ഒരു പ്രശ്‌നമുണ്ടെന്നും തനൂജ പറയുന്നു. 

ഈ സമൂഹത്തില്‍ പെണ്‍കുട്ടിയായതുകൊണ്ടു മാത്രം അവള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട് അതെന്തൊക്കെയാണെന്ന് അന്വേഷിക്കാനോ അവളുടെ കൂടെ നില്കാനോ നിങ്ങള്‍ തയാറാകുമോ? ഒന്നും വേണ്ട ഒരു പിഞ്ചു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി 'ഒന്നു കൂടി മൂത്താ നീ ഒരു ഉഗ്രന്‍ ചരക്കായിരിക്കുമല്ലോ മുത്തേ 'എന്നു പറയുന്ന പണവും അധികാരവുമുള്ള ഒരാളെ നിയന്ത്രിക്കാന്‍ ഒരു ചോദ്യം തിരിച്ചു ചോദിക്കാന്‍ നിങ്ങള്‍ മുതിരുമോ എന്നും തനൂജ ചോദിക്കുന്നു.

ആഗസ്റ്റ് 21ന് തിരുവനന്തപുരത്തെ സ്‌കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവെല്ലിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പരസ്പരം ആലിംഗനം ചെയ്തത്. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു ഇവരുടെ ആലിംഗനം. കലോത്സവത്തില്‍ നന്നായി പാടിയ പെണ്‍കുട്ടിയെ താന്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍ക്ക് മുമ്പാകെ ആണ്‍കുട്ടി പിന്നീട് മാപ്പ് പറഞ്ഞിരുന്നു.

തനൂജയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

അത്ഭുതം ! അഭിനന്ദിക്കാനായിപരസ്യമായി ഒന്നു കെട്ടിപിടിച്ചു :ചെയ്ത തെറ്റ്! സ്‌കൂളില്‍ നിന്നു പുറത്ത്! കോടതിയുടെ അംഗീകാരം അതിന് .പെണ്‍കുട്ടിയുടെ പരാതിയില്ല .അവളുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിട്ടില്ല .ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടിചെയ്യുന്ന സര്‍ഗാത്മക പ്രവൃത്തിക്കൊക്ക അതിന്റെ പരിണാമഗുപ്തിയില്‍ വല്ലാത്ത ആവേശം വരും .ഒരു നാടകമോ മറ്റെന്തങ്കിലും പരിപാടിയോ നിരവധിദിവസത്തെ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ മറ്റെല്ലാം മറന്ന് പരസ്പരം ആലിംഗനം ചെയ്തില്ലെങ്കില്‍ അതിലെന്തോ ഒരു പ്രശ്‌നമുണ്ട് .പ്രായപൂര്‍ത്തിയായവര്‍ എത്രയോ ചേര്‍ ഔദ്യോഗികമായി പരസ്പരം കെട്ടി പിടിക്കുന്നു .നമ്മുടെ ആണ്‍ പെണ്‍ ആള്‍ദൈവങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും മാറോടണച്ചു കെട്ടി പിടിക്കുന്നുണ്ടല്ലോ .ഓരോ സക്‌സസ്പൂള്‍ കോണ്‍ ട്രാക്റ്റിനു ശേഷവും നടത്തുന്ന പാര്‍ട്ടികളില്‍ പരസ്പരം ആലിംഗനം ചെയ്യുന്നുണ്ടല്ലോ .ഇതേ കുട്ടികള്‍ പഠിച്ച് വിദേശങ്ങളില്‍ പോയി ആരെ കെട്ടി പിടിച്ചാലും ആര്‍ക്കും ഒരു പ്രശ്‌നമില്ല .നമ്മുടെ വിമാനത്താവളങ്ങളില്‍ നടക്കുന്ന ആലിംഗനങ്ങള്‍ ആരും കാണുന്നില്ലേ? റെയില്‍വേ സ്‌റ്റേഷനിലും യാത്രാമൊഴിയോടൊപ്പം ആലിംഗനം കാണാറില്ലേ? എന്ത് ഭംഗിയാണവയൊക്കക്കാണാന്‍ !ശരീരങ്ങളെ എന്നുമുതലാണ് നമ്മള്‍ ഇത്രയേറെ ഭയക്കാന്‍ തുടങ്ങിയത്? മുതിര്‍ന്ന തലമുറയേക്കാള്‍ എത്രയോ സത്യസന്ധരാണ് ഇത്തരം കാര്യങ്ങളില്‍ പുതിയ തലമുറ .അവര്‍ക്ക് സൗഹൃദവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം അറിയാം .ആര്‍ക്കും കയറി പിടിക്കാനുള്ള സാധനമായി സ്വന്തംശരീരത്തെ അവര്‍ കാണില്ല .ലൈംഗീകത യാണ് വിഷയമെങ്കില്‍ അതിനുള്ള ഉപാധികള്‍ ഇന്നത്തെ കാലത്ത് നിരവധിയാണ് .അവയെ കുറിച്ചൊക്കെ പുതിയ തലമുറ ക്കറിയാം . സമ്മാനം വാങ്ങിയ കുട്ടിയെ കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി അഭിനന്ദാര്‍ഹമായി ഒന്നാലിംഗനം ചെയ്തതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയവരോടും അതിനെ അനുകൂലിച്ച വരോടും ഒറ്റ ചോദ്യം ' ഈ സമൂഹത്തില്‍ പെണ്‍കുട്ടിയായതുകൊണ്ടു മാത്രം അവള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട് അതെന്തൊക്കെയാണെന്ന് അന്വേഷിക്കാനോ അവളുടെ കൂടെ നില്കാനോ നിങ്ങള്‍ തയാറാകുമോ? ഒന്നും വേണ്ട ഒരു പിഞ്ചു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി 'ഒന്നു കൂടി മൂത്താ നീ ഒരു ഉഗ്രന്‍ ചരക്കായിരിക്കുമല്ലോ മുത്തേ 'എന്നു പറയുന്ന പണവും അധികാരവുമുള്ള ഒരാളെ നിയന്ത്രിക്കാന്‍ ഒരു ചോദ്യം തിരിച്ചു ചോദിക്കാന്‍ നിങ്ങള്‍ മുതിരുമോ ? അതോ ഇതുവരെ അങ്ങനെ ഒന്നു കേട്ടിട്ടില്ലാത്ത ,കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയോട് 'സാരമില്ല മോളേ.. ആ മാമന്‍ ഒരു തമാശ പറഞ്ഞതല്ലേ 'എന്നു പറയുമോ? ഇങ്ങനെ വിരട്ടിയതുകൊണ്ടെന്നുീ ഇന്നത്തെ കുട്ടികള്‍ തകര്‍ന്നു പോവില്ല കാലം കാത്തു നിക്കുന്നു എന്നു മാത്രം ഓര്‍ക്കുക!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com