പ്രധാനമന്ത്രി പൂന്തുറയിലെത്തി; പ്രഖ്യാപനങ്ങളില്ലാതെ മടങ്ങി

കാണാതായവരെ കണ്ടെത്താന്‍ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി. ക്രിസ്തുമസിന് മുന്‍പായി ഇവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ ചെയ്യും
പ്രധാനമന്ത്രി പൂന്തുറയിലെത്തി; പ്രഖ്യാപനങ്ങളില്ലാതെ മടങ്ങി

തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷമായിരുന്നു പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്.

കാണാതായവരെ കണ്ടെത്താന്‍ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്രിസ്തുമസിന് മുന്‍പായി ഇവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ ചെയ്യും. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമാണെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം ആഘോഷിക്കാനല്ല, ദുഖത്തില്‍ പങ്ക് ചേരാനായാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്തുമിനിറ്റ് സമയം ദുരിത ബാധിതര്‍ക്കൊപ്പം ചെലവഴിച്ച പ്രധാനമന്ത്രി പരമാവധി ആളുകളില്‍ നിന്ന് നേരിട്ട് ആളുകളില്‍ നിന്ന് പരാതി കേള്‍ക്കാനും പ്രധാനമന്ത്രി തയ്യാറായി. 

ലത്തീന്‍ സഭാ നേതാക്കള്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വിഎസ് ശിവകുമാര്‍, കുമ്മനം രാജശേഖരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com