മോദി ഇന്ന് തിരുവനന്തപുരത്ത്; പൂന്തുറ സന്ദര്‍ശനം വൈകുന്നേരം നാലരയോടെ

ഓഖി ദുരിതബാധിതരെ നേരില്‍ കണ്ട് സസ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നേേരന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും
മോദി ഇന്ന് തിരുവനന്തപുരത്ത്; പൂന്തുറ സന്ദര്‍ശനം വൈകുന്നേരം നാലരയോടെ

തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ നേരില്‍ കണ്ട് സസ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നേേരന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. പൂന്തുറയിലെ ദുരിത ബാധിത പ്രദേശങ്ങളും മോദി സന്ദര്‍ശിക്കും. ലക്ഷദ്വീപിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് 1.50നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുന്നത്.  അവിടെനിന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പോകുന്ന മോദി വൈകുന്നേരം നാലരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങിവരും. തുടര്‍ന്ന്, പൂന്തുറയിലേക്കു പോകുന്ന അദ്ദേഹം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഓഖി ദുരന്തബാധിതരെ കാണുക. പത്തു മിനിട്ട്‌ സമയമാണ് ദുരിത ബാധിതര്‍ക്ക് പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്.

അതിനു ശേഷം, തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസില്‍ 5.45ന് അവലോകന യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പ്രത്യേക അവതരണം നടത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ആറരയോടെ പ്രധാനമന്ത്രി മടങ്ങും.

അതേസമയം, പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായി ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു. രാജ്ഭവനില്‍ ചര്‍ച്ചായോഗം നടത്തി അദ്ദേഹത്തെ തിരികെ അയയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബിജെപി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്ന് അവര്‍ പറഞ്ഞു. 

നേരത്തെ തിരുവനന്തപുരത്തെത്തുന്ന മോദി, രാജ്ഭവനില്‍ വച്ചാകും ദുരിത ബാധിതരെ കാണുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com