ഇതിനാണോ ഞങ്ങളിവിടെ മണിക്കൂറുകളോളം കാത്തു നിന്നത്? പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍

പത്തു മിനിറ്റുമാത്രം ജനങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി തിരിച്ചു പോയതില്‍ പൂന്തുറയിലുള്ളവര്‍ക്ക് കടുത്ത അമര്‍ഷം.
ഇതിനാണോ ഞങ്ങളിവിടെ മണിക്കൂറുകളോളം കാത്തു നിന്നത്? പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: പത്തു മിനിറ്റുമാത്രം ജനങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി തിരിച്ചു പോയതില്‍ പൂന്തുറയിലുള്ളവര്‍ക്ക് കടുത്ത അമര്‍ഷം. മോദി പോയതിന് പിന്നാലെ ജനങ്ങള്‍ പൊട്ടിത്തെറിച്ചെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മണിക്കൂറുകളായി ഞങ്ങളിവിടെ കാത്തിരുന്നത് ഇതിനാണോ? പ്രധാനമന്ത്രി എന്തെങ്കിലും സഹായം പ്രഖ്യാപിക്കും എന്നുകരുതിയാണ് ഞങ്ങള്‍ വന്നത്. ഒന്നും തന്നില്ല, ഞങ്ങള്‍ക്കിനി ആരുണ്ട്. ഞങ്ങളുടെ ദുഃഖം ആര് കാണും? വെട്ടുകാട് സ്വദേശി ക്ലോമാ തോമസ് പൊട്ടിക്കരഞ്ഞു. 

എന്റെ സഹോദരന്‍ എത്തവിന്‍ എവിടെ? മരിച്ചോ,ജീവിച്ചിരിപ്പുണ്ടോ.ഒരു മൃതദേഹം സംശയത്തിന്റെ പേരില്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചിട്ട് പതിനെട്ട് ദിവസം കഴിഞ്ഞു. ഇതുവരെ ഫലമില്ല. വിഴിഞ്ഞം സ്വദേശി ശോഭ പറയുന്നു. വീടിന്റെ അത്താണിയെയാണ് കടലില്‍ നിന്ന് തിരിച്ചു വരാന്‍ കാത്തിരിക്കുന്നത്. ഞാനെങ്ങനെ ഈ പെണ്‍കുട്ടികളെ വളര്‍ത്തും, സഹോദരന്റെ നാല് പെണ്‍കുട്ടികളേയും ഭാര്യയേയും ചേര്‍ത്ത് പിടിച്ച് ശോഭ പൊട്ടിക്കരഞ്ഞു. 

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്ഭവനില്‍ വച്ച് കാണാനായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍  പ്രശ്‌നമാകും എന്ന് സംസ്ഥാന ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടിയത് കൊണ്ടാണ് മോദി പത്തു മിനിറ്റ് പൂന്തുറ സന്ദര്‍ശിക്കാം എന്ന് സമ്മതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com