കെപി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ദൈവത്തിന്റെ പുസ്തം എന്ന കൃതിക്കാണ് ആവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശ്‌സതിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം
കെപി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി:  ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെപി രാമനുണ്ണിക്ക്. ദൈവത്തിന്റെ പുസ്തം എന്ന കൃതിക്കാണ് ആവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശ്‌സതിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

വിലാസിനിയുടെ 'അവകാശികള്‍'ക്കും തകഴിയുടെ 'കയറി'നും ശേഷം മലയാളത്തിലിറങ്ങുന്ന ഏറ്റവും വലിയ നോവലാണ് കെ.പി രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം.'  പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം മുന്‍നിര്‍ത്തി എഴുതിയ ആദ്യനോവല്‍ എന്ന സവിശേഷതയും ഈ നോവലിനുണ്ട്. മുഹമ്മദ് നബിയുടെ മഹത്വം അങ്ങേയറ്റം സ്‌നേഹം അദ്ദേഹത്തോട് തോന്നിക്കും വിധത്തിലാണ് നോവലില്‍ ചിത്രീകരണം. 

മൂഹമ്മദ് കൃഷ്ണനെ ഇക്കായെന്നും, കൃഷ്ണന്‍ മുഹമ്മദിനെ മുത്തേയെന്നും വിളിക്കുന്നത് സങ്കല്‍പ്പിക്കുന്നിടത്ത് പഴയ കേരളീയസമൂഹത്തിന്റെ ഗൃഹാതുരത്വം വിങ്ങുന്നത് കാണാം. പലപ്പോഴും തമസ്‌ക്കരിക്കപ്പെടാറുള്ള മുഹമ്മദിന് യേശുവിനോടുള്ള സ്‌നേഹാദരങ്ങള്‍ അതിന്റെ പുര്‍ണ്ണതയില്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ തരത്തില്‍ നോക്കുമ്പോള്‍ മതത്തിന്റെ പേരിലുള്ള പോരുകള്‍ക്കും വിഭാഗീയതകള്‍ക്കും എതിരായ ശക്തമായൊരു പ്രവര്‍ത്തനം കൂടിയാണ് നോവല്‍.

ശ്രീകൃഷ്ണന്‍, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങി അവതാരങ്ങളും പ്രവാചകരുമായി അറിയപ്പെടുന്നവരെല്ലാം സഹോദരതുല്യരായി ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളതാണ് പരമപ്രധാനം. ഗാന്ധിജിയും നെഹ്‌റുവും അബ്ദുല്‍ കലാം ആസാദും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യക്കു തന്നെയാണ് പ്രസക്തി എന്ന് നോവല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com