വെളിച്ചപ്പാടിന്റെ ഭാര്യ: എസ്സെന്‍സിന്റെ പ്രഭാഷണ പരിപാടി 23ന്

വെളിച്ചപ്പാടിന്റെ ഭാര്യ: വിവാദ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗവുമായി സി രവിചന്ദ്രന്‍ 
വെളിച്ചപ്പാടിന്റെ ഭാര്യ: എസ്സെന്‍സിന്റെ പ്രഭാഷണ പരിപാടി 23ന്

കൊച്ചി: എസ്സെന്‍സ് ക്ലബ് എറണാകുളം സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം 'എയ്‌ലോന്‍ 17' ഡിസംബര്‍ 23 ന് രാവിലെ 9 .30 മുതല്‍ എറണാകുളം കലൂര്‍ (ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിനു സമീപം) ഐ.എം.എ ഹാളില്‍  വച്ച് നടത്തും. ശാസ്ത്രം, മാനവികത, യുക്തിചിന്ത എന്നെ ആശയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന മൂന്ന് പ്രഭാഷണങ്ങള്‍ ആണ് പരിപാടിയിലുള്ളത്. 

സ്വതന്ത്ര ചിന്തകനും എഴുത്തുകാരനും ശാസ്ത്ര പ്രചരണത്തിലെ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവുമായ രവിചന്ദ്രന്‍ സി അവതരിപ്പിക്കുന്ന വിഷയം 'വെളിച്ചപ്പാടിന്റെ ഭാര്യ 2017  ഫോസ്റ്റസിന്റെ രക്തം' എന്നതാണ്. സ്വതന്ത്രചിന്തകരും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം മുന്‍പ് നടത്തിയ പ്രഭാഷണങ്ങളുടെയും എഴുത്തുകളുടെയും തുടര്‍ച്ചയായി ഈ വിഷയത്തെ മാറുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍  അപഗ്രഥിക്കുകയാണ് രവിചന്ദ്രന്‍ ഈ പ്രഭാഷണത്തില്‍.

കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ അധ്യാപകനും,  ചുരുങ്ങിയ കാലം കൊണ്ട് വൈദ്യ ശാസ്ത്രത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ഇന്‍ഫോ ക്ലിനിക്കിന്റെ സജീവ പ്രവര്‍ത്തകനുമായ ഡോക്ടര്‍ ജിനേഷ് പി.സ്.ആണ് മറ്റൊരു പ്രഭാഷകന്‍. ആധുനിക വൈദ്യശാസ്ത്രത്തേക്കുറിച്ച്  പൊതുജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളും ആശങ്കകളും ദൂരീകരിക്കുന്ന പ്രഭാഷണമാണ് 'തുണി നിറച്ച തലയോട്ടികള്‍' 

Dr അരവിന്ദ് കെ ചങ്ങനാശ്ശേരി ആധുനീക മരുന്നുകളുടെ വികസനം, പരീക്ഷണം തുടങ്ങിയ വശങ്ങള്‍ ഒരു ഗുളികയുടെ കഥ എന്ന പ്രഭാഷണത്തില്‍ പരിചയപ്പെടുത്തും.

ഉച്ചക്ക് 1 .30 വരെ നടക്കുന്ന സമ്മേളനത്തില്‍ പ്രവേശനം സൗജന്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com