ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും


തിരുവനന്തപുരം : ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക. ദുരന്തനിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സംഘത്തിലുണ്ടാകും. 

ഈ മാസം 26 മുതല്‍ 29 വരെയാകും സംഘം സന്ദര്‍ശനം നടത്തുക. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. മൂന്നു ടീമായി തിരിഞ്ഞാകും കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒരു സംഘവും, എറണാകുളം, ആലപ്പുഴ ജില്ലകള്‍ രണ്ടാമത്തെ സംഘവും, വടക്കന്‍ ജില്ലകളില്‍ മൂന്നാമത്തെ സംഘവുമാകും സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുക. 

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷമാകും, പ്രത്യേക പാക്കേജ് സംബന്ധിച്ച് അന്തിമതീരുമാനമാകുക. 7340 കോടിയുടെ സമഗ്ര പാക്കേജും, അടിയന്തര സഹായമായി 422 കോടി രൂപയുമാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രസംഘത്തെ ഉടന്‍ അയക്കണമെന്ന് മുഖ്യമന്ത്രിയും വിവിധ കക്ഷിനേതാക്കളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com