ഗതാഗതക്കുരുക്കുണ്ടാക്കുന്ന പള്ളി പ്രദക്ഷിണങ്ങള്‍ എന്തിന്? അതിലെന്ത് ആത്മീയതയാണുള്ളത്; മാര്‍ കൂറിലോസ്  

പെരുനാള്‍ നടക്കുന്ന പള്ളിയ്ക്കു ചുറ്റും മാത്രം പോരേ പ്രദക്ഷിണം? അല്ലെങ്കില്‍ പള്ളിയോട് ഏറ്റവും അടുത്തുള്ള കുരിശടിവരെ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു. 
ഗതാഗതക്കുരുക്കുണ്ടാക്കുന്ന പള്ളി പ്രദക്ഷിണങ്ങള്‍ എന്തിന്? അതിലെന്ത് ആത്മീയതയാണുള്ളത്; മാര്‍ കൂറിലോസ്  

കിലോമീറ്ററുകള്‍ താണ്ടിയുള്ള പൊതുനിരത്തിലൂടെ നടത്തുന്ന പള്ളിപ്പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍(റാസ) പൊതു സമൂഹത്തിന് അനുഗ്രഹമാണോ ഉപദ്രവമാണോ എന്ന് ചിന്തിക്കേണ്ട സമയമായില്ലേയെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഗതാഗത കുരുക്കുണ്ടാക്കി നടത്തുന്ന ഇത്തരം പ്രദക്ഷിണഘോഷയാത്രകള്‍ പൊതുജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എത്ര വലുതാണ്. ഈ ഗതാഗത കുരുക്കില്‍ പെട്ടു പോകുന്ന ആംബുലന്‍സുകളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. എത്ര ജീവനുകള്‍ ഇതുമൂലം പൊലിഞ്ഞിട്ടുണ്ടാവാം. മൈലുകള്‍ നീളുന്ന ഇത്തരം പ്രദക്ഷിണങ്ങളില്‍ കാണുന്ന മേള കൊഴുപ്പുകള്‍ക്ക് എന്ത് ആത്മീയതയാണുള്ളത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. 

പെരുനാള്‍ നടക്കുന്ന പള്ളിയ്ക്കു ചുറ്റും മാത്രം പോരേ പ്രദക്ഷിണം? അല്ലെങ്കില്‍ പള്ളിയോട് ഏറ്റവും അടുത്തുള്ള കുരിശടിവരെ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം റാസകള്‍ക്കായി ചെലവഴിക്കുന്ന പണവും ധൂര്‍ത്തും ഒരു ധാര്‍മ്മിക പ്രശ്‌നമല്ലേ?പൊതു സമൂഹത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രദക്ഷിണങ്ങളെ കുറിച്ച് ഒരു വീണ്ടു വിചാരത്തിന് സമയമായില്ലേ? എന്റെ ഭദ്രാസനത്തില്‍ ഇതു ചര്‍ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നല്ല മാറ്റത്തിനായ് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com