തോമസ് ഐസക് എന്തുകൊണ്ട് കാലുമാറുന്നു; ധനമന്ത്രി ജിഎസ്ടിക്കെതിരെ ജനവികാരം ഇളക്കി വിടുന്നുവെന്ന് കുമ്മനം

രാജ്യത്തുടനീളം വിജയകരമായി നടപ്പാക്കിയ ജിഎസ്ടിക്കെതിരെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ രംഗത്ത് വരുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
തോമസ് ഐസക് എന്തുകൊണ്ട് കാലുമാറുന്നു; ധനമന്ത്രി ജിഎസ്ടിക്കെതിരെ ജനവികാരം ഇളക്കി വിടുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യത്തുടനീളം വിജയകരമായി നടപ്പാക്കിയ ജിഎസ്ടിക്കെതിരെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ രംഗത്ത് വരുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം  രാജശേഖരന്‍.  സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി നയങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എന്‍ഡിഎ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം. 

ഈ നികുതി സംവിധാനത്തിനെതിരേ ജനവികാരം ഇളക്കി വിടാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്ന ഒരു സംസ്ഥാനം കേരളമായിരിക്കുമെന്നാണ് തോമസ് ഐസക് ആദ്യം നിലപാടെടുത്തത്. കേരളത്തിന്റെ നികുതി വരുമാനം 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വളരുമെന്ന് അവകാശപ്പെട്ട തോമസ് തോമസ് എന്തുകൊണ്ട് കാലുമാറുന്നുവെന്നും കുമ്മനം ചോദിച്ചു. 

ശക്തമായ ഒരു നിയമം പ്രാബല്യത്തില്‍ വന്നാലും അത് നടപ്പാക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയൂ, കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com