നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാകുന്നു ; തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം

വന്‍കിട പദ്ധതികള്‍ക്കുള്ള നിലം നികത്തലിന് മന്ത്രിസഭയുടെ അനുമതി മാത്രം മതി. ഭേദഗതി ബില്ലിന്റെ കരട് തയ്യാറായി
നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാകുന്നു ; തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം

തിരുവനന്തപുരം : നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. ഇതനുസരിച്ച് നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാക്കുന്നു. നിലം നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. 2008 ന് മുമ്പുള്ള നിലം നികത്തല്‍ ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റമുണ്ടാകും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന ബില്ലിന്റെ കരട് തയ്യാറായി. ഭേദഗതി ബില്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. 

പുതിയ ബില്‍ അനുസരിച്ച് വീട് വെയ്ക്കുന്നതിനുള്ള തടസ്സം നീക്കും. വീട് വെക്കാന്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെ നികത്തിയതിന് ഇനി പിഴയടക്കേണ്ട. വ്യാവസായ ആവശ്യത്തിനെങ്കില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ വരെ പിഴയില്ല. ഇതിനു മുകളിലെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴയീടാക്കും. സര്‍ക്കാര്‍ പങ്കാളിത്തമുള്ള പദ്ധതികള്‍ക്ക് നിലം നികത്താന്‍ പഞ്ചായത്ത് തല സമിതികളുടെ അനുമതി വേണമെന്ന നിബന്ധനയിലും ഇളവ് വരുത്തിയിട്ടുണ്ട്. 

പുതിയ നിയമപ്രകാരം തരിശ് നിലം ഏറ്റെടുക്കുന്നതിന് ഉടമയുടെ അനുമതി വേണ്ട. സ്ഥലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ട്. നിഷ്ടിത തുക ലൈസന്‍സ് ഫീസായി ഉടമയ്ക്ക് നല്‍കിയാല്‍ മതിയാകും. കൂടാതെ, വന്‍കിട പദ്ധതികള്‍ക്കുള്ള നിലം നികത്തലിന് മന്ത്രിസഭയുടെ അനുമതി മാത്രം മതി. നേരത്തെ പ്രാദേശിക വികസന സമിതിയുടെ അംഗീകാരം കൂടി നേടേണ്ടതുണ്ടായിരുന്നു. ഇതിലും ഇളവ് വരുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com