എംജി കോളജില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ് ആര്‍എസ്എസ്; സമാന്തര ആഘോഷം സംഘടിപ്പിച്ച് എസ്എഫ്‌ഐ

എംജി കോളജില്‍ ആര്‍എസ്എസ് ഇടപെടലിനെത്തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ പിന്‍വലിച്ച് മാനേജ്‌മെന്റ്. പ്രതിഷേധ സൂചകമായി സമാന്തര ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് എസ്എഫ്‌ഐ
എംജി കോളജില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ് ആര്‍എസ്എസ്; സമാന്തര ആഘോഷം സംഘടിപ്പിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: എംജി കോളജില്‍ ആര്‍എസ്എസ് ഇടപെടലിനെത്തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ പിന്‍വലിച്ച് മാനേജ്‌മെന്റ്. പ്രതിഷേധ സൂചകമായി സമാന്തര ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് എസ്എഫ്‌ഐ. കോളജിന് പുറത്ത് ആഘോഷം സംഘടിപ്പിച്ച എസ്എഫ്‌ഐ കേക്ക് മുറിച്ച്  വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. 

ഈ മാസം 22ന് കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഓരോ ക്ലാസിലും കേക്ക് മുറിച്ച് നടത്താന്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ യൂണിയന്‍ ഭരിക്കുന്ന എബിവിപി എതിര്‍പ്പുമായി രംഗത്തെത്തി. ആര്‍എസ്എസ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആഘോഷപരിപാടികള്‍ വേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ സമാന്തര ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്‌.

ഒരു ക്രിസ്മസ് ആഘോഷത്തെപോലും മതത്തിന്റേയും ജാതിയുടേയും പേരില്‍ കാണുന്ന എബിവിപിയോട് എന്ത് പറയാനാണെന്നാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രഥിന്‍ പ്രതികരിച്ചു. 

മാസങ്ങള്‍ക്ക് മുമ്പ് കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത് എബിവിപിക്ക് കനത്ത തിരിച്ചടിയായിരുന്നു. വര്‍ഷങ്ങളായി കോളജില്‍ എബിവിപി മാത്രമാണുള്ളത്. ഇത് പൊളിച്ചാണ് ഇത്തവണ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com