പുതിയ മിഠായിത്തെരുവിനെ കാണാം...

By സമകാലികമലയാളം ഡെസ്‌ക്  |   Published: 23rd December 2017 01:32 PM  |  

Last Updated: 23rd December 2017 02:52 PM  |   A+A-   |  

midayimlk;

നവീകരിച്ച മിഠായിത്തെരുവ് ഇന്ന് ജനങ്ങള്‍ക്കു മുന്‍പില്‍ തുറക്കപ്പെടുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി തെരുവ് ആഘോഷ തിമിര്‍പ്പിലാണ്. നവീകരണത്തിന്റെ ഭാഗമായി ഡിറ്റിപിസിയും വൈദ്യുത വിളക്കുകളാല്‍ അലംകൃതമായിട്ടുണ്ട്. മിഠായിത്തെരുവിന് ഇനി പതിവില്‍ക്കൂടുതല്‍ കാഴ്ചയുടെ വര്‍ണ്ണവിസ്മയമുണ്ടാകും. തെരുവിന്റെ ഇരു സൈഡിലും മറ്റും വ്യത്യസ്ത തരത്തിലുള്ള ലൈറ്റുകളും തോരണങ്ങളുമാണ് തൂക്കിയിട്ടുള്ളത്. 

കോഴിക്കോടുകാര്‍ക്ക് മാത്രമല്ല, പുറത്തുനിന്ന് വരുന്നവര്‍ക്കും കോഴിക്കോട് എന്താണെന്ന് മനസിലാകാവുന്ന തരത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. പൈതൃക ഭംഗി ഒട്ടും ചോരാതെയാണ് നവീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഗ്‌നിബാധ പ്രതിരോധമുള്‍പ്പെടെ സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
 

മിഠായിത്തെരുവിന്റെ പ്രൗഡികൂടിയതോടെ ആളുകളുടെ തിരക്കിനൊപ്പം വഴിയോരക്കച്ചവടവും സജീവമായിരിക്കുകയാണ്. ദേശ-ഭാഷാ വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവിന്റെ ഭംഗികാണാന്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്.