മലര്‍ന്നു കിടന്നു തുപ്പാന്‍ ഞാനില്ല; ഹസ്സനെതിരെ വാള്‍ എടുക്കേണ്ടതില്ലെന്നും പത്മജ വേണുഗോപാല്‍

ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജിവെപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന എംഎം ഹസന്റെ കുറ്റസമ്മതത്തില്‍ സത്യമുണ്ടെന്ന് പത്മജ വേണുഗോപാല്‍
മലര്‍ന്നു കിടന്നു തുപ്പാന്‍ ഞാനില്ല; ഹസ്സനെതിരെ വാള്‍ എടുക്കേണ്ടതില്ലെന്നും പത്മജ വേണുഗോപാല്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജിവെപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന എംഎം ഹസന്റെ കുറ്റസമ്മതത്തില്‍ സത്യമുണ്ടെന്ന് പത്മജ വേണുഗോപാല്‍. ആന്റണി അങ്ങനെ പറഞ്ഞിരിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. 

കെ കരുണാകരന്‍ പാര്‍ട്ടി മാറുമ്പോള്‍ ഏകെ ആന്റണി വീട്ടില്‍ വന്നിരുന്നു. സിപിഎമ്മിലേക്ക് പോകരുതെന്ന് പല തവണ പറഞ്ഞിരുന്നു. സിപിഎമ്മില്‍ പോയാല്‍ തന്റെ അവസ്ഥയുണ്ടാവുമെന്നും കറിവേപ്പില പോലെയാകുമെന്നും ആന്റണി തന്നോട് പറഞ്ഞിരുന്നതായി പത്മജ വെളിപ്പെട
ുത്തി. 

എംഎം ഹസന്റെ പ്രതികരണം കുറ്റബോധം കൊണ്ട് ഉണ്ടായത്. തികച്ചും വൈകാരികമയാണ് ഹസന്‍ പ്രസംഗിച്ചത്. ഹസ്സന്റെ പ്രസ്താവന നല്ല രീതിയില്‍ എടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ കാര്യത്തില്‍ ഹസ്സനെ ആളുകള്‍  ഇങ്ങനെ ആക്രമിക്കേണ്ടതില്ലെന്നും പത്മജ പറഞ്ഞു.ഹസ്സന് ഇന്ന ഇക്കാര്യം പറഞ്ഞതുകൊണ്ട് ഒന്നും നേടാനില്ല. പിന്നെ ഇത് കേള്‍ക്കേണ്ടയാള്‍ കെ കരുണാകരനായിരുന്നു. കേള്‍ക്കാന്‍ ഇന്ന് അദ്ദേഹമില്ലാത്ത സാഹചര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും പത്മജ പറഞ്ഞു.

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈയവസരത്തില്‍ മലര്‍ന്നു കിടന്നു തുപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് കരുണാകരന്‍ അതിന് മറുപടി പറയാതിരുന്നത് അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതിനാലാണ്. അന്ന് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആന്റണി തന്നെ എത്തുകയായിരുന്നെന്നും പത്മജ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com