നാളെ കഴിഞ്ഞാല്‍ ഈ മനുഷ്യജീവിതങ്ങളെ എന്ത് ചെയ്യും? പ്രതിപക്ഷ നേതാവിന്റെ ക്രിസ്മസ് തീരദേശ ജനതയ്‌ക്കൊപ്പം 

ഓഖി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി തീരദേശ ജനതയുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 
നാളെ കഴിഞ്ഞാല്‍ ഈ മനുഷ്യജീവിതങ്ങളെ എന്ത് ചെയ്യും? പ്രതിപക്ഷ നേതാവിന്റെ ക്രിസ്മസ് തീരദേശ ജനതയ്‌ക്കൊപ്പം 

ഖി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി തീരദേശ ജനതയുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യതൊഴിലാളികളുടെ സങ്കടം കാണാതിരിക്കരുത്. വീടുകള്‍ക്ക് അത്താണിയായ ചെറുപ്പക്കാരെ കാത്തിരിക്കുന്ന വീടുകളില്‍ ഞങ്ങള്‍ കയറി ഇറങ്ങുകയാണ്.ഈ മല്‍സ്യതൊഴിലാളികള്‍ക്ക് ഒപ്പമാണ് പ്രതിപക്ഷമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ക്രിസ്മസ് രാവുകളിലെ ആഘോഷത്തിന് പകരം കേരളത്തിലെ കടലോരങ്ങളില്‍ ആശങ്കയും ദുഃഖവുമാണ് ഇപ്പോള്‍ തളം കെട്ടികിടക്കുന്നത്. ഓഖി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെയും കടലില്‍ കാണാതായവരുടെയും തിരുവനന്തപുരം തുമ്പയിലെ വീടുകളില്‍ ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സങ്കടം നിറഞ്ഞ മുഖങ്ങളാണ് എങ്ങും കാണുന്നത്.

കടലില്‍ കാണാതായ ആന്റണി രാജപ്പന്റെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി.പെണ്‍മക്കളും ചെറുമക്കളും അടക്കം 14 അംഗങ്ങള്‍ താമസിക്കുന്നത് രണ്ട് മുറിമാത്രമുള്ള ചെറിയ വീട്ടിലാണ്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഈ വീട്ടിലെ കുടുംബാംഗങ്ങളുടെ ഏക വരുമാന ആശ്രയം ആന്റണിയായിരുന്നു.ഇവരെ പോറ്റാനാണ് 61 കാരനായ ആ മനുഷ്യന്‍ കടലില്‍ പോയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹായം ഈ കുടുംബങ്ങള്‍ക്ക് ഇനിയും അകലെയാണ്. മത്സ്യതൊഴിലാളികളുടെ സങ്കടം കാണാതിരിക്കരുത്. 
വീടുകള്‍ക്ക് അത്താണിയായ ചെറുപ്പക്കാരെ കാത്തിരിക്കുന്ന വീടുകളില്‍ ഞങ്ങള്‍ കയറി ഇറങ്ങുകയാണ്.ഈ മല്‍സ്യതൊഴിലാളികള്‍ക്ക് ഒപ്പമാണ് പ്രതിപക്ഷം. അദ്ദേഹം പറഞ്ഞു. 

വേര്‍പാട് തീവ്രമായ വേദനയാണ്. അതിലേക്കാളേറെ അസ്വസ്ഥതയാണ് കാണാതായ മത്സ്യതൊഴിലാളികളെക്കുറിച്ച് ഒരു വിവരവും കൈമാറാന്‍ സര്‍ക്കാരിന്റെ കൈകളില്‍ ഇല്ലെന്നറിയുമ്പോള്‍ എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് വരെ കടലില്‍ തിരച്ചില്‍ നടത്തുമെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചിരിക്കുന്നത്. നാളെ കഴിഞ്ഞാല്‍ ഈ മനുഷ്യജീവിതങ്ങളെ എന്ത് ചെയ്യും ?മറുപടി പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഈ തീരം കണ്ണുനീരൊഴുക്കി ഇവര്‍ക്കായി കാത്തിരിക്കുന്നു,അദ്ദേഹം മറ്റൊരു പോസ്റ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com