ക്രിസ്തുമസിന് റെക്കോഡ് മദ്യവില്‍പ്പന; മൂന്നുദിവസങ്ങളിലായി വിറ്റത് 313 കോടി രൂപയുടെ മദ്യം

38 കോടി 13 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. 
ക്രിസ്തുമസിന് റെക്കോഡ് മദ്യവില്‍പ്പന; മൂന്നുദിവസങ്ങളിലായി വിറ്റത് 313 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്തുമസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ക്രിസ്തുമസിന് തൊട്ടുമുന്‍പുളള മൂന്നുദിവസങ്ങളില്‍ 313.63 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2016 ല്‍ ഇത് 256.1 കോടി രൂപയായിരുന്നു. 

ക്രിസ്തുമസിന് തലേന്ന് 157.05 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 18.22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com