ജനുവരി 1 ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ല; കേരളത്തില്‍ പ്രചാരണവുമായി പരിവാര്‍ സംഘടനകള്‍

ജനുവരി ഒന്നിന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക.
ജനുവരി 1 ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ല; കേരളത്തില്‍ പ്രചാരണവുമായി പരിവാര്‍ സംഘടനകള്‍

തിരുവനന്തപുരം: ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭം പശ്ചാത്യരെ പോലെ ഡിസംബര്‍ 31ന് രാത്രി കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക എന്ന് ആഹ്വാനം ചെയ്ത് പരിവാര്‍ സംഘടനായ ഹിന്ദു ജനജാഗ്യതി സമിതി.

ജനുവരി ഒന്നിന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവര്‍ഷാരംഭം ഹിന്ദുവര്‍ഷാരംഭ ദിനത്തില്‍ ആചരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

എന്‍ഡിഎയുടെ ഘടകകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രയിലും ജനുവരി ഒന്നിന് പുതുവര്‍ഷാഘോഷം അമ്പലത്തില്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് എന്നത് പുതുവര്‍ഷാരംഭം അല്ലെന്നും വെറുമൊരു പരിപാടി മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com