ബിഡിജെഎസുമായി കൂടില്ല; വെള്ളാപ്പള്ളിക്കു മുന്നില്‍ വാതിലടച്ച് കോടിയേരി ബാലകൃഷ്ണന്‍

ബിഡിജെഎസുമായി കൂടില്ല; വെള്ളാപ്പള്ളിക്കു മുന്നില്‍ വാതിലടച്ച് കോടിയേരി ബാലകൃഷ്ണന്‍
ബിഡിജെഎസുമായി കൂടില്ല; വെള്ളാപ്പള്ളിക്കു മുന്നില്‍ വാതിലടച്ച് കോടിയേരി ബാലകൃഷ്ണന്‍

കല്‍പ്പറ്റ: ബിഡിജെഎസുമായി കൂട്ടുചേരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിനെ വിപുലീകരിക്കാന്‍ ശ്രമം നടത്തും. അതിന് സിപിഎം മുന്‍കൈയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാന്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായാണ് യോജിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു. എന്‍ഡിഎയുടെ ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസ് ചേക്കേറാന്‍ പുതിയ ഇടം കണ്ടെത്തുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. അധികാര സ്ഥാനം ഉറപ്പിക്കാന്‍ ബിഡിജെഎസ് ആരുമായും കൂട്ടുകൂടുമെന്ന് പാര്‍ട്ടി നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

്അടുത്ത തെരഞ്ഞെടുപ്പില്‍ ഏതു മുന്നണി ജയിച്ചാലും അതില്‍ ബിഡിജെഎസിന് പ്രാതിനിധ്യം ഉണ്ടാവുമെന്നാണ് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അയിത്തമില്ലെന്നും അധികാരത്തിനായി ആരുമായും ചേരുമെന്നും തുഷാര്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിനൊപ്പമാണ് ബിഡിജെഎസ് ചേരേണ്ടത് എന്ന അഭിപ്രായത്തിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യം വെള്ളാപ്പള്ളി നടേശന്‍ പരസ്യമായിതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബിഡിജെഎസിനെ കൂടെക്കൂട്ടുന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ നിലപാടു വ്യക്തമാക്കിയിരുന്നു. അവര്‍ ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണല്ലോ, അതു വിട്ടുവരട്ടെ അപ്പോള്‍ പറയാം എന്നതായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ നിലപാട്. അതേസമയം ബിഡിജെഎസിനെ കൂടെക്കുട്ടുന്ന കാര്യത്തില്‍ അനുകൂലമായാണ് യുഡിഎഫ് പ്രതികരിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com