പുര കത്തിച്ചിട്ട് വാഴവെട്ടുകയാണ് സിപിഐ ചെയ്തത്: സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2017 09:28 PM |
Last Updated: 27th December 2017 09:28 PM | A+A A- |

തൃശൂര്‍: സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം. തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടുകയല്ല, പുര കത്തിച്ചിട്ട് വാഴ വെട്ടുകയാണ് സിപിഐ ചെയ്തത്.സിപിഐയെ എന്തിന് ഇങ്ങനെ കൂടെ നിര്‍ത്തുന്നുവെന്നും ചോദ്യമുയര്‍ന്നു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ചതിനെച്ചൊല്ലി സിപിഎം-സിപിഐ പോര് തുടരുന്നതിനിടയിലാണ് സിപിഐയെ കടുത്ത ഭാഷയില്‍ സിപിഎം ജില്ലാ സമ്മേളനം വിമര്‍ശിച്ചിരിക്കുന്നത്. നേരത്തെ ഏര്യ സമ്മേളനങ്ങളിലും സിപിഐയ്‌ക്കെതിരെ സിപിഎം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.