അധിക തെളിവു വരട്ടെയെന്ന് നോക്കിയിരിക്കരുത് സാറന്മാരേ...,ശിശുപീഡകര്‍ക്ക് എതിരെ ശക്തമായ നടപടി വേണം: ദീപാ നിശാന്ത് 

ബാലപീഡനങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും ശിശുപീഡകര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത പൊലീസിനെ വിമര്‍ശിച്ച് ദീപാ നിശാന്ത്.
അധിക തെളിവു വരട്ടെയെന്ന് നോക്കിയിരിക്കരുത് സാറന്മാരേ...,ശിശുപീഡകര്‍ക്ക് എതിരെ ശക്തമായ നടപടി വേണം: ദീപാ നിശാന്ത് 

തൃശൂര്‍: ബാലപീഡനങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും ശിശുപീഡകര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത പൊലീസിനെ വിമര്‍ശിച്ച് ദീപാ നിശാന്ത്. പീഡോഫീലിയ ഓണ്‍ലൈന്‍ സൈറ്റുകളില്‍ അകപ്പെടുന്ന കുട്ടികളെ കണ്ടുപിടിക്കാന്‍ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല. ഇവരെ കണ്ടുപിടിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് പൊലീസ് നയം. പരസ്യപ്പെടുത്തി ഇരകള്‍ എന്ന ആജീവനാന്ത ലേബല്‍ ഒട്ടിക്കാതെ തന്നെ പിടിയിലായ ഗ്രൂപ്പ് നേതാവിനെ വെച്ച് പ്രാഥമികമായ അന്വേഷണമെങ്കിലും രഹസ്യമായി നടത്താനുളള ത്രാണി പൊലീസിനില്ലേ എന്നും ദീപാനിശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ ചോദിക്കുന്നു. ശിശുപീഡകര്‍ മിക്കവാറും പരിചിതവൃത്തത്തില്‍ നിന്നുള്ളവരായിരിക്കും എന്ന പ്രവണത വെച്ച് കണ്ടുപിടിക്കാന്‍ കഴിഞ്ഞ ഫോണ്‍ നമ്പറുകളും, അവരോടു ബന്ധപ്പെട്ട വീടുകളും കേന്ദ്രീകരിച്ചെങ്കിലും ഉടന്‍ അന്വേഷണം നടത്തണമെന്ന് ദീപാനിശാന്ത് ആവശ്യപ്പെടുന്നു.

പല പോസില്‍ തൃപ്തരാക്കി ചിത്രങ്ങളില്‍ കാണുന്ന ആ കുട്ടികളുടെ 'കുഴപ്പമൊന്നും തോന്നാത്ത' ചിരിച്ച മുഖം കണ്ട് അധിക തെളിവു വരട്ടെയെന്ന് പറഞ്ഞ് പൊലീസ് നോക്കിയിരിക്കരുത്. കാരണം പടം പിടിച്ചു കഴിഞ്ഞ് അവര്‍ കരഞ്ഞത്, ഒരു പക്ഷെ ഇപ്പോള്‍ എവിടെയെങ്കിലും ആ കരച്ചില്‍ വീണ്ടും ഉയരുന്നത് നമ്മള്‍ കാണുന്നില്ല.ഓര്‍ത്തിട്ട് നെഞ്ചു വിങ്ങുന്നു. എന്താണ് നമുക്കിടയിലും , ഇത്രയും കോണ്‍ക്രീറ്റ് ആയ ഒരു കേസു വന്നിട്ടും അധികശബ്ദമൊന്നും കേള്‍ക്കാതിരുന്നതെന്നും ദീപാനിശാന്ത് ചോദിക്കുന്നു. 

ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്രിസ്മസ് പുതുവര്‍ഷത്തിന്റെ ലാഘവങ്ങളെ സന്തോഷങ്ങളെ ഒക്കെ മായ്ച്ചു കളഞ്ഞുകൊണ്ടാണ് ശിശുപീഡകരെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ അറിഞ്ഞത്, കൂടുതല്‍ അന്വേഷിച്ചത്...

ഒന്നര വര്‍ഷം മുന്‍പ് പീഡോഫീലിയയെക്കുറിച്ച് ഓണ്‍ലൈനില്‍ ചര്‍ച്ചകളും പുറത്ത് നിയമ , ഭരണ സംവിധാനങ്ങളില്‍ ഉണ്ടായ ജാഗ്രതകളും നടക്കുമ്പോള്‍ ചില ഒറ്റപ്പെട്ട വ്യക്തികളുടെ 
പീഡോഫീലിയ ആകര്‍ഷണ അഭിപ്രായപ്രകടനങ്ങളും അനുകൂല പിന്തുണകളും ആണ് അടിസ്ഥാനപരമായി അതിന്റെ 
കാരണമായി ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അതിലുമെത്രയോ വ്യാപകമായി, സംഘടിതമായി, നടന്നുകൊണ്ടിരുന്ന ഒരു ക്രൂരതയാണ് ജല്‍ജിത് ടി. വെളിപ്പെടുത്തിയ പൂമ്പാറ്റയെന്നു പേരിട്ടുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ ഉള്ളടക്കം.ഒന്നു മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ പ്രധാനമായി, മുന്നൂറില്‍പ്പരം അംഗങ്ങളുള്ള പതിനഞ്ചോളം സമാന ഗ്രൂപ്പുകള്‍..മലയാളിപുരുഷനെ പ്രത്യേകം ലക്ഷ്യം വെച്ചുള്ളവ , ചിത്രങ്ങളില്‍ തുടങ്ങി പീഡനത്തിന്റെ വീഡിയോ വരെയുള്ളവ...

ആ കുട്ടികളെ ആരെയും കണ്ടുപിടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല, ശ്രമിക്കേണ്ട കാര്യമില്ല എന്നാണ് പൊലീസ് നയം, അവരുടെ രക്ഷിതാക്കള്‍ ആരെങ്കിലും നേരിട്ടു വരുന്നത് വരെ എന്ന്. പരസ്യപ്പെടുത്തി ഇരകള്‍ എന്ന ആജീവനാന്ത ലേബല്‍ ഒട്ടിക്കാതെ തന്നെ പിടിയിലായ ഗ്രൂപ്പ് നേതാവിനെ വെച്ച് പ്രാഥമികമായ ഒരന്വേഷണമെങ്കിലും രഹസ്യമായി നടത്താനുള്ള ത്രാണിയും, സാ!ാങ്കേതികബലവും നമ്മുടെ പൊലീസിനില്ലേ...?

അടുത്തു പരിചയമുള്ളവരുടെ അടുക്കല്‍ ഇരിക്കുന്നതുപോലെയാണ് ആവര്‍ത്തിച്ച് കാണിക്കപ്പെട്ട പല കുട്ടികളുടെയും ചിത്രങ്ങള്‍. ശിശുപീഡകര്‍ മിക്കവാറും പരിചിതവൃത്തത്തില്‍ നിന്നുള്ളവരായിരിക്കും എന്ന പ്രവണത വെച്ച് കണ്ടുപിടിക്കാന്‍ കഴിഞ്ഞ ഫോണ്‍ നമ്പറുകള്‍, അവരോടു ബന്ധപ്പെട്ട വീടുകള്‍ കേന്ദ്രീകരിച്ചെങ്കിലും ഉടന്‍ അന്വേഷണം നടക്കണം.

പല പോസില്‍ തൃപ്തരാക്കി ചിത്രങ്ങളില്‍ കാണുന്ന ആ കുട്ടികളുടെ 'കുഴപ്പമൊന്നും തോന്നാത്ത' ചിരിച്ച മുഖം കണ്ട് അധിക തെളിവു വരട്ടെയെന്ന് നോക്കിയിരിക്കരുത് സാറന്മാ!ാരേ..കാരണം പടം പിടിച്ചു കഴിഞ്ഞ് അവര്‍ കരഞ്ഞത്, ഒരു പക്ഷെ ഇപ്പോള്‍ എവിടെയെങ്കിലും ആ കരച്ചില്‍ വീണ്ടും ഉയരുന്നത് നിങ്ങള്‍ , നമ്മള്‍ കാണുന്നില്ല.....

ഓര്‍ത്തിട്ട് നെഞ്ചു വിങ്ങുന്നു... എന്താണ് നമുക്കിടയിലും , ഇത്രയും കോണ്‍ക്രീറ്റ് ആയ ഒരു കേസു വന്നിട്ടും അധികശബ്ദമൊന്നും കേള്‍ക്കാതിരുന്നത്....?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com