ഓഖി ഉറ്റവരെ തട്ടിയെടുത്തവരുടെ അടുത്തേക്ക് മഞ്ജു വാര്യരെത്തി; കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി

പൂന്തുറയില്‍ മരണപ്പെട്ട ഓരോ വ്യക്തികളുടേയും വീടുകളിലേക്കും എത്തി മഞ്ജു ദുരന്ത ബാധിതരെ കണ്ടു
ഓഖി ഉറ്റവരെ തട്ടിയെടുത്തവരുടെ അടുത്തേക്ക് മഞ്ജു വാര്യരെത്തി; കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി

വിഴിഞ്ഞം ഓഖി ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് മുന്നിലേക്ക് ആശ്വാസ വാക്കുകളുമായി നടി മഞ്ജു വാര്യരെത്തി. പൂന്തുറയില്‍ മരണപ്പെട്ട ഓരോ വ്യക്തികളുടേയും വീടുകളിലേക്കും എത്തി മഞ്ജു ദുരന്ത ബാധിതരെ കണ്ടു. 

ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അധികൃകതരുടെ  ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന് മഞ്ജു അവര്‍ക്ക് ഉറപ്പു നല്‍കി. സിനിമാ മേഖലയില്‍ നിന്നും ആദ്യമായാണ് ഒരു വ്യക്തി ഓഖി ദുരന്ത മേഖലയിലേക്ക് എത്തുന്നത്. 

ഓഖി ദുരന്തത്തിന്റെ തീവ്രത വിലയിരുത്തി നഷ്ട പരിഹാരം കണക്കാക്കുന്നതിനായി കേന്ദ്ര സംഘം കേരളത്തിലെത്തിയിട്ടുണ്ട്. യുഡിഎഫ് നേതൃത്വം കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com