ജോലി സ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണം: ഹൈക്കോടതി 

ഒഴിവാക്കാനാവാത്ത കുടുംബച്ചുമതലയുടെ പേരില്‍ ജോലി സ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി
ജോലി സ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണം: ഹൈക്കോടതി 

കൊച്ചി: ഒഴിവാക്കാനാവാത്ത കുടുംബച്ചുമതലയുടെ പേരില്‍ ജോലി സ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി. കുടുംബച്ചുമതല സ്ത്രീ, പുരുഷ ജീവനക്കാര്‍ക്ക് ബാധകമാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 

ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടിയുടെ അമ്മയ്ക്ക് സ്ഥലംമാറ്റവും അവധിയും നിഷേധിക്കുകയും ഒടുവില്‍ ജോലിനിന്ന് പുറത്താക്കുകയും ചെയ്തതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധിന്യായം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റായിരുന്ന കെ ടി മിനിയാണ് കോടതിയെ സമീപിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത് നിലനില്‍ക്കില്ലെന്നും അവരെ ഉടന്‍ തിരിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ഒഴിവാക്കാനാവാത്ത കുടുംബച്ചുമതലയാണെന്ന് തൊഴിലുടമയ്ക്ക് ബോധ്യപ്പെട്ടാല്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ പരിഗണിക്കണം. കുടുംബച്ചുമതലയെന്നത് ശിശുപരിപാലനം, പ്രായമായ മാതാപിതാക്കളെ നോക്കല്‍, അപകടം തുടങ്ങി പലതുമാകാം.

സ്ഥാപനത്തിന് സാമ്പത്തികബാധ്യത വര്‍ധിക്കുമെന്നതുള്‍പ്പെടെയുള്ള കാരണംപറഞ്ഞ് അത് നിഷേധിക്കുന്നതു ശരിയല്ല.നമ്മുടെ രാഷ്ട്രം സാംസ്‌കാരികമായും പരമ്പരാഗതമായും കുടുംബത്തിന് വലിയ മൂല്യം കല്പിക്കുന്നുണ്ട്. അതു തുടരണമെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com