പിണറായിയുടെ ടെലിവിഷന്‍ ഷോ: പരിഹാസവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബേ തോമസ്. ജനക്ഷേമത്തിനായി പരസ്യപദ്ധതികള്‍ നടപ്പാക്കുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള പരിഹാസമായാണ് വിമര്‍ശനം. വാര്‍ഷികാഘോഷത്തിനും ഫഌക്‌സിനുമായി കോടികളാണ് സര്‍ക്കാര്‍ ചെലവിടുന്നതെന്നും ജേക്കബ്‌തോമസ് പറയുന്നു
പരസ്യപദ്ധതികള്‍ ജനക്ഷേമത്തിനായി എന്ന അടിക്കുറിപ്പില്‍ വാര്‍ഷികാഘോഷ പരസ്യത്തിനായി 3 കോടി, ഫഌക്‌സ് വെക്കല്‍ 2 കോടി, ജനതാത്പര്യം അറിയല്‍ റിയാലിറ്റി ഷോ 3 കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്തുമസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണമെന്നും ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

