23 മണിക്കൂറെടുത്ത് അമ്മയെ കത്തിച്ചെന്ന് മകന്റെ കുറ്റസമ്മത മൊഴി ; ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം

എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ പോകാന്‍ 18000 രൂപ നല്‍കാത്തതിന്റെ പ്രകോപനത്തില്‍ അമ്മയെ അതിക്രൂരമായി കൊല്ലപ്പെടുത്തിയതായി മകന്റെ കുറ്റസമ്മതം
23 മണിക്കൂറെടുത്ത് അമ്മയെ കത്തിച്ചെന്ന് മകന്റെ കുറ്റസമ്മത മൊഴി ; ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം

തിരുവനന്തപുരം: എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ പോകാന്‍ 18000 രൂപ നല്‍കാത്തതിന്റെ പ്രകോപനത്തില്‍ അമ്മയെ അതിക്രൂരമായി കൊല്ലപ്പെടുത്തിയതായി മകന്റെ കുറ്റസമ്മതം. അമ്മയെ തറയില്‍ തളളിയിട്ട് , കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തി പറമ്പില്‍ കൊണ്ടുപോയി കത്തിച്ചെന്ന് കുറ്റസമ്മത മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം പേരൂര്‍ക്കട അമ്പലം മുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ (50)യുടെ ശരീരം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് മൊഴി. കസ്റ്റഡിയിലായ മകന്‍ അക്ഷയ് (22) ആണ് ചോദ്യം ചെയ്യലിന് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.

ക്രിസ്തുമസ് ദിനത്തില്‍ സിനിമയ്ക്ക് പോയി തിരിച്ചുവന്നപ്പോള്‍ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുളള സഹോദരിയെ ഇക്കാര്യം സ്‌കൈപ്പിലുടെ അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഈ മൊഴിയില്‍ തുടക്കം മുതല്‍ സംശയം തോന്നിയ പൊലീസ് അക്ഷയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിന്ദ്യമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. കഴക്കൂട്ടത്തെ എന്‍ജിനിയറിംഗ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങളില്‍ തോറ്റു. തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷന് പോവാന്‍ അമ്മയോട് 18000 രൂപ ആവശ്യപ്പെട്ടങ്കിലും നല്‍കിയി്ല്ല. ഇതില്‍ പ്രകോപിതനായി 25ന് വൈകീട്ട് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന ദീപയെ ക്രൂരമായി കൊല്ലപ്പെടുത്തുകയായിരുന്നു. 

ദീപയെ പിന്നില്‍ നിന്നും അക്ഷയ് തളളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടന്‍ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റ് കൊണ്ട് വരിഞ്ഞുമുറുക്കി. ഏറേ നേരമെടുത്ത് ദീപയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അല്പനേരം കാത്തിരുന്ന ശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയില്‍ മൃതദേഹം തളളി. ചവറുകള്‍ കത്തിക്കാന്‍ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെഡ് ഷീറ്റും തീയിലിട്ടു. 

25 ന് വൈകീട്ട് കത്തിക്കാന്‍ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുളളു. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com