'കെ.കെ ശൈലജയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം; അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും'

ശൈലജ ടീച്ചര്‍ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവര്‍ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെര്‍ഗറും ചിക്കന്‍65വുമല്ല.
'കെ.കെ ശൈലജയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം; അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും'

രോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ആരോപണമുന്നയിച്ച ചാനലല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കറിന്റെ പരിഹാസം. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുമ്പ് ആദര്‍ശ ധീരന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താര്‍ വിരുന്ന് നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഇത് നിസാരമാണ്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹു ആരോഗ്യസാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആര്‍എസ്എസ് ചാനല്‍ ആക്രമണം തുടരുകയാണ്.

ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയില്‍ കിടക്കുമ്പോള്‍ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിന്റെ പൈസ സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം.

ഇതൊന്നും വലിയ അഴിമതിയും ധൂര്‍ത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്.

ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുമ്പ് ആദര്‍ശ ധീരന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താര്‍ വിരുന്ന് നടത്തി; സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഇത് നിസാരമാണ്.

ശൈലജ ടീച്ചര്‍ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവര്‍ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെര്‍ഗറും ചിക്കന്‍65വുമല്ല.

അനാവശ്യ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം, അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com