തിരുവനന്തപുരത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു.

ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജുവിനു വെട്ടേറ്റു.
തിരുവനന്തപുരത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു.

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജുവിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണു വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. രാത്രി 9.30ന് ഇടവക്കോട് ജംക്ഷനില്‍ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.


സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനിന്ന പ്രദേശമാണ് ശ്രീകാര്യം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ രാജേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന. ഇരുപതോളം പേര്‍ ചേര്‍ന്നാണ് ഷാജുവിനെ ആക്രമിച്ചതെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com