സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍: മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ സിപിഐ

മലപ്പുറത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സിപിഐ തീരുമാനം.
സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍: മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ സിപിഐ

തിരുവനന്തപുരം: മലപ്പുറത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സിപിഐ തീരുമാനം. ഇതിനായി പാര്‍ട്ടിതലത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. 

ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന റവന്യു വകുപ്പിനെതിരെയും ഭക്ഷ്യ സിവില്‍ സപ്ലെയിസ് വകുപ്പിനെതിരെയും സിപിഐ ലോക്കല്‍, മണ്ഡലം സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഓരോ വകുപ്പും പ്രത്യേകം പരിശോധിക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തല്‍ എക്‌സിക്യൂട്ടീവില്‍ ഉണ്ടായി. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെയാണ് സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. 

നാല് മന്ത്രിമാരാണ് സിപിഐയ്ക്കുള്ളത്. റവന്യു വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, ഭക്ഷ്യ സിവില്‍ സപ്ലെയിസ് വകുപ്പ് എന്നീ വകുപ്പുകളാണ് സിപിഐയ്ക്കുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com