സാധാരണക്കാരുടെ വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരും; ഉഡാന്‍ പദ്ധതിയില്‍ കേരളവും

സാധാരണക്കാര്‍ക്കു ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയില്‍ കേരളവും .
സാധാരണക്കാരുടെ വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരും; ഉഡാന്‍ പദ്ധതിയില്‍ കേരളവും

കണ്ണൂര്‍: സാധാരണക്കാര്‍ക്കു ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയില്‍ കേരളവും . പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് ആരംഭിക്കാനുള്ള ധാരണാപത്രത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള അതോറിറ്റിയും ഒപ്പുവച്ചു.

അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് ഉഡാന്‍ സര്‍വീസ് ആരംഭിക്കുകയാണു ലക്ഷ്യം. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കും. കേന്ദ്രസര്‍ക്കാരിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയില്‍ 2500 രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും.സര്‍വീസുകള്‍ക്കുള്ള ഇന്ധനവിലയുടെ ജിഎസ്ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി. 

വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com