ശബരിമല വികസനം: ടി കെ എ നായര്‍ ചെയര്‍മാനായി ഉപദേശക സമിതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th December 2017 09:20 PM |
Last Updated: 29th December 2017 09:20 PM | A+A A- |

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം സമയബന്ധിതമായി നടത്തുന്നതിന് ടി കെ എ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപികരിച്ചു. തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.കെ.എ നായര്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
റിട്ടയര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍, റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി. ബാലകൃഷ്ണന്‍, റിട്ടയര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.പി. സോമരാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.