കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രാനുമതി വേണം

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രാനുമതി വേണം

നടപടികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ചുമതല നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി : മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാനാകില്ലെന്ന് കേന്ദ്രം. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രാനുമതി വേണം. വനം വന്യജീവി ബോര്‍ഡിന്റെ അനുമതിയും വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ചുമതല നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 

മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാനുള്ള അപേക്ഷയൊന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിയമപ്രകാരം ഏത് സങ്കേതത്തിന്റെയായാലും വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി വേണം. ഈ അനുമതിയോടുകൂടി മാത്രമേ വിസ്തീര്‍ണത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. 

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ ഒരു കത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്നു.എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സംസ്ഥാനത്തിന് തന്നെ നല്‍കിയതായും കേന്ദ്രമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com