ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ? കണ്ണൂരില്‍ ഡോക്ടറെ വെട്ടിയതിന് ന്യായീകരണവുമായി കെ സുരേന്ദ്രന്‍ രംഗത്ത് 

കൊലക്കേസില്‍ പ്രതിയായവരെ മാത്രമാണോ സിപിഎം വെട്ടുന്നത് - കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ ഡോക്ടറെ വെട്ടിയതിന് ന്യായീകരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍
ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ? കണ്ണൂരില്‍ ഡോക്ടറെ വെട്ടിയതിന് ന്യായീകരണവുമായി കെ സുരേന്ദ്രന്‍ രംഗത്ത് 

കോഴിക്കോട്: കണ്ണൂരില്‍ ഡോക്ടറെ വെട്ടിയതിന് ന്യായീകരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പയ്യോളി മനോജ് വധക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. കണ്ണൂരില്‍ സര്‍വകക്ഷിയോഗത്തിനുശേഷവും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം തുടരുകയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് സുരേന്ദ്രന്റെ പരാമാര്‍ശം

കണ്ണൂരില്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കുടുത്ത് മുഖ്യമന്ത്രി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. അതിനിടെ ഒരു ഡോക്ടറാണ് ആക്രമിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ എന്നായി. ആറ് ബിജെപി പ്രവര്‍ത്തകര്‍  പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞ് മടങ്ങുമ്പോഴാണ് ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിയത്. ഡോക്ടര്‍ ആയതുകൊണ്ട അയാള്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്യില്ലന്നാണോ. കേസില്‍ പ്രതിയായവരെ മാത്രമാണോ  സിപിഎം വെട്ടുന്നതെന്ന് മറുചോദ്യങ്ങള്‍ ആവര്‍ത്തിച്ച് സുരേന്ദ്രന്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിയുകായിരുന്നു. 

പൊലീസ് ഭരണം കുമ്മനത്തിന്റെ കൈയിലല്ല. പിണറായിയുടെതാണ്. അതുകൊണ്ട് ഇക്കാര്യവും പിണറായി സര്‍ക്കാര്‍ അന്വേഷിക്കട്ടെ. ക്രിമിനല്‍ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ പരുക്ക് പറ്റുന്നത് സ്വാഭാവികമാണ്. സമാധാനം പാലിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിന്റെതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com