ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്ക്?  ഗണേഷിനെ മന്ത്രിയാക്കാന്‍ നീക്കം; വാര്‍ത്തകള്‍ നിഷേധിച്ച് പിള്ള 

ജനുവരി ആറിന് പിള്ള എന്‍സിപി നേതാവ് ശരത് പവാറുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന
ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്ക്?  ഗണേഷിനെ മന്ത്രിയാക്കാന്‍ നീക്കം; വാര്‍ത്തകള്‍ നിഷേധിച്ച് പിള്ള 

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള എന്‍സിപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി ആറിന് പിള്ള എന്‍സിപി നേതാവ് ശരത് പവാറുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനും ചര്‍ച്ചയില്‍ പങ്കെടുക്കും. 

സംസ്ഥാന മന്ത്രിസഭയില്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. എന്‍സിപിയുടെ നിയമസഭ അംഗങ്ങളായ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും കേസില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് പിള്ളയുടെ പുതിയ നീക്കം. കെ.ബി ഗണേഷ് കുമാറാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ ഏക എംഎല്‍എ. എല്‍ഡിഎഫ് പിന്തുണയോടെ ജയിച്ച ഗണേഷ് കുമാറിനെ എന്‍സിപി വഴി മന്ത്രിയാക്കാം എന്നതാണ് പിള്ളയുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

എന്നാല്‍ താന്‍ എന്‍സിപിയുമായി ചേര്‍ന്ന് സഹകരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബാലകൃഷ്ണപിള്ള രംഗത്തെത്തി. വാര്‍ത്തകള്‍ അസംബന്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com