സ്‌കൂളിലെ ആലിംഗന വിവാദം; പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെയും പരീക്ഷയ്ക്കിരുത്താന്‍ ഇന്ന് തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി.
സ്‌കൂളിലെ ആലിംഗന വിവാദം; പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും കെട്ടിപിടിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ചെയ്ത സംഭവം ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെയും പരീക്ഷയ്ക്കിരുത്താന്‍ ഇന്ന് തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. ബാക്കിയുള്ള വിഷയങ്ങള്‍ ജനുവരി മൂന്നിനകം തീര്‍ക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

രണ്ട് കുട്ടികള്‍ക്കും ഇനി പരീക്ഷയെയുതുന്നതിന് തടസമൊന്നുമില്ല. എന്നാല്‍ ആണ്‍കുട്ടിയുടെ ടിസിയുടെയും ഹാജറിന്റെയും കാര്യത്തിലുമാണ് സാങ്കേതികത്വം നിലനില്‍ക്കുന്നത്. ഏകദേശം 60 ദിവസത്തെ കുറവ് ആണ്‍കുട്ടിയുടെ ഹാജര്‍ നിലയിലുണ്ട്. ഇത് അച്ചടക്ക നടപടി സ്വീകരിച്ചത് മൂലം സംഭവിച്ചതാണെന്ന് കാട്ടി സിബിഎസ്ഇയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആണ്‍കുട്ടിക്കെതിരെ ഹൈക്കോടതിയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും വേണ്ടത് ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com