വയല്‍ക്കിളികളുടെ പരിസ്ഥിതി സെമിനാറിന് പൊലീസ് വിലക്ക്; രാഷ്ട്രീയ പ്രേരിതമെന്ന് സമിതി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 30th December 2017 08:48 PM |
Last Updated: 30th December 2017 08:48 PM | A+A A- |

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി സമരസമിതി നാളെ നടത്താനിരുന്ന പരിസ്ഥിതി സെമിനാറിന് പൊലീസ് വിലക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാര്‍ വിലക്കി പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിലക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് സമിതി ആരോപിച്ചു.
ബൈപാസ് നിര്‍മ്മാണത്തിനായി വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ ആരംഭിച്ച സമരം പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിന് പുതിയ രൂപരേഖ തയ്യാറാക്കാം എന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേലാണ് വയല്‍ക്കിളികള്‍ സമരം അവസാനിപ്പിച്ചത്.