പരാതിയുണ്ടെങ്കില്‍ നേരിട്ടെത്താന്‍ പൊലീസ്; 90കാരിയെ കട്ടിലില്‍ ചുമന്ന് സ്റ്റേഷനില്‍ എത്തിച്ചു

പരാതിയുണ്ടെങ്കില്‍ നേരിട്ടെത്താന്‍ പൊലീസ്; 90കാരിയെ കട്ടിലില്‍ ചുമന്ന് സ്റ്റേഷനില്‍ എത്തിച്ചു
പരാതിയുണ്ടെങ്കില്‍ നേരിട്ടെത്താന്‍ പൊലീസ്; 90കാരിയെ കട്ടിലില്‍ ചുമന്ന് സ്റ്റേഷനില്‍ എത്തിച്ചു

റാന്നി: പരാതിയുണ്ടെങ്കില്‍ നേരിട്ടെത്തി ബോധിപ്പിക്കാന്‍ പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് തൊണ്ണൂറുകാരിയെ കട്ടിലില്‍ ചുമന്ന് സ്റ്റേഷനില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. റാന്നി പുതുശ്ശേരിമല മീമ്പനയ്ക്കല്‍ മറിയാമ്മ വര്‍ഗീസിനെയാണ് ബന്ധുക്കള്‍ ചുമന്നു സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

വസ്തു തര്‍ക്കത്തില്‍ നേരിട്ടെത്തി പരാതി ബോധിപ്പിക്കാതെ നടപടിയുണ്ടാവില്ലെന്ന് പൊലീസുകാരില്‍ ഒരാള്‍ പറഞ്ഞെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്നാണ് കിടപ്പിലായ വയോധികയെ കട്ടിലില്‍ ചുമന്ന് സ്‌റ്റേഷനില്‍ എത്തിച്ചത്. മക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്കു ചുമന്നുകൊണ്ടുവന്നത്.

മറിയാമ്മ വര്‍ഗീസും കുടുംബവും താമസിക്കുന്ന ഭൂമി സംബന്ധിച്ച് മാര്‍ത്തോമ്മാ സുവിശഷ സംഘവുമായാണ് തര്‍ക്കമുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്കു ലഭിച്ച പതിനാറു സെന്റിലാണ് മകളും മരുമകനും അടങ്ങുന്ന കുടുംബം താമസിക്കുന്നതെന്ന് മറിയാമ്മ പറയുന്നു. വസ്തുവിന്റെ കൈവശാവകാശ രേഖ തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ പറയുന്നു.  ഈ ഭൂമിക്ക് വര്‍ഷങ്ങളായി കരം അടച്ചുവരികയാണെന്നുമാണ് ഇവരുടെ വാദം. 

എന്നാല്‍ ഭൂമി മാര്‍ത്തോമ്മാ സുവിശേഷ സംഘത്തിന്റെതാണെന്നും മറിയാമ്മയുടെ കുടുംബം അന്യായമായി കൈവശം വച്ചിരിക്കുകയാണ് എന്നുമാണ് മറുവാദം. വസ്തുവിന്റെ ആധാരം തങ്ങളുടെ പക്കലുണ്ടെന്ന് ഇവരും പറയുന്നുണ്ട്. ഇരുപക്ഷത്തിന്റെയും വാദം കേട്ട പൊലീസ് രേഖകളുടെ വിശദ പരിശോധനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com