മുഖ്യമന്ത്രിക്ക് വധഭീഷണി : രണ്ടുപേര്‍ കസ്റ്റഡിയില്‍

വെള്ളിയാഴ്ച ഉച്ചയോടെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വധഭീഷണി സന്ദേശം ലഭിച്ചത്
മുഖ്യമന്ത്രിക്ക് വധഭീഷണി : രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണിയില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേരെയാണ് ചോദ്യം ചെയ്യുന്നതിനായി തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പാലക്കാട് സ്വദേശികളായ ബഷീര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയോടുള്ള ശത്രുതയെ തുടര്‍ന്ന് ഇയാളുടെ ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശം അയക്കുകയായിരുന്നു എന്നാണ് ബഷീര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വധഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com