സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യം എടവക്കോട് സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമേഷ്, ജയശങ്കര്‍, വിഘ്‌നേഷ് എന്നിവരാണ് പിടിയിലായത്. 

സിപിഎം പ്രവര്‍ത്തകനായ സാജുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 

ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു സാജുവിനെതിരായ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇനിയും അഞ്ച് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com