പാര്‍ട്ടിയെ നാണം കെടുത്തുന്നു ; ബിജെപി നേതാവ് ജെ ആര്‍ പദ്മകുമാറിന് ചാനല്‍ ചര്‍ച്ചാവിലക്ക് , ട്രോളി സോഷ്യല്‍ മീഡിയ

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് പദ്മകുമാറിന്റെ അഭിപ്രായങ്ങള്‍. പലപ്പോഴും പാര്‍ട്ടിയെ ഇത് നാണം കെടുത്തുന്നുവെന്നും ബിജെപി 
പാര്‍ട്ടിയെ നാണം കെടുത്തുന്നു ; ബിജെപി നേതാവ് ജെ ആര്‍ പദ്മകുമാറിന് ചാനല്‍ ചര്‍ച്ചാവിലക്ക് , ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം : പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞു എന്നാരോപിച്ച് ജെ ആര്‍ പദ്മകുമാറിന് ബിജെപി നേതൃത്വം ചാനല്‍ ചര്‍ച്ചകളില്‍ വിലക്കേര്‍പ്പെടുത്തിയതിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പദ്മകുമാറിനെ ട്രോളിയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പടരുന്നത്. പണ്ട് ഓക്‌സിജന്‍ ശ്വസിച്ച്, ഓക്‌സിജന്‍ പുറംതള്ളുന്ന ജീവിയാണ് പശു എന്ന് പറഞ്ഞ്, മണ്ടത്തരത്തില്‍ കേന്ദ്രനേതാക്കള്‍ക്ക് ഒപ്പം നിന്നപ്പോള്‍ അവന്മാര്‍ക്ക് ഞാന്‍ വേണമായിരുന്നു. മണ്ടത്തരം കുറഞ്ഞത് കൊണ്ടാണോ എന്തോ ഇപ്പോ നമ്മള് വെറും വേസ്റ്റ് എന്നാണ് ഒരു ട്രോള്‍ പരിഹസിക്കുന്നത്.  

വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നേതൃത്വം ജെ ആര്‍ പദ്മകുമാറിന് ചാനല്‍ ചര്‍ച്ചകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്നതാണ് പദ്മകുമാറിന്റെ അഭിപ്രായങ്ങള്‍. പലപ്പോഴും പാര്‍ട്ടിയെ ഇത് നാണം കെടുത്തുന്നുവെന്നും അതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നും ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com