മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം ഒരു വിഭാ​ഗത്തെ അരികുവത്കരിക്കുക എന്നതെന്ന് കുഞ്ഞാലിക്കുട്ടി

എല്ലാവരുമായി ചർച്ച ചെയ്യുന്നതിന്​ പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ്​ കേന്ദ്രം സ്വീകരിക്കുന്നത്​.
മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം ഒരു വിഭാ​ഗത്തെ അരികുവത്കരിക്കുക എന്നതെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം​: സാമൂഹികപരിഷ്​കരണം എന്ന നിലയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ്​ ബില്ലി​ന്റെ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവത്​കരിക്കുക എന്നതാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ്​ സംസ്ഥാന സമ്മേളനത്തി​ന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവരുമായി ചർച്ച ചെയ്യുന്നതിന്​ പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ്​ കേന്ദ്രം സ്വീകരിക്കുന്നത്​. ദൂരവ്യാപകമായ പ്രത്യാഘാതമാണ്​ ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്​ലിംകളുടെ സൃഷ്​ടിയാണെന്ന്​ പ്രചരിപ്പിക്കുന്ന കാലത്ത്​ ഞങ്ങളുടെ സംഘടനയല്ല മറ്റേ സംഘടനയാണ്​ തീവ്രവാദികൾ എന്ന്​ പ്രചാരണം നടത്തുന്ന രീതിയിലേക്ക്​ തരം താണുപോകരുതെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com